ഇസുറു ഉദാന/ഫോട്ടോ: ട്വിറ്റര്‍ 
Sports

'യുവ താരങ്ങള്‍ക്കായി വഴി മാറുന്നു'; വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ബൗളര്‍ ഇസുറു ഉദാന

രാജ്യത്ത് പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമാണ് ഇതെന്ന് ഉദാന പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഇസുരു ഉദാന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്ത് പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമാണ് ഇതെന്ന് ഉദാന പറഞ്ഞു. 

12 വര്‍ഷം നീണ്ട കരിയറില്‍ 34 ടി20യും 21 ഏകദിനവുമാണ് ഉദാന ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്. 2009ലെ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചായിരുന്നു അരങ്ങേറ്റം. ടി20യില്‍ 45 വിക്കറ്റും, ഏകദിനത്തില്‍ 18 വിക്കറ്റുമാണ് ഉദാന വീഴ്ത്തിയത്. 

അടുത്തിടെ അവസാനിച്ച ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഉദാന കളിച്ചു. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായും ഉദാനയെ ശ്രീലങ്ക പരിഗണിച്ചിരുന്നു. 2019ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ടി20യില്‍ ഉദാന 48 പന്തില്‍ 84 റണ്‍സ് നേടി. എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടതിയില്‍ ഉറങ്ങുകയായിരുന്നോ?; നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരായ അഭിഭാഷകയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 കാരന്റെ മരണം: കെഎസ്ഇബി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

'ലിവിങ് ടു​ഗെതർ മതിയായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല'; വിവാഹമോചന അഭ്യൂഹങ്ങളിൽ രമ്യ കൃഷ്ണൻ

1.82 ലക്ഷം റെയിൽവേ ജീവനക്കാർ സൗജന്യ റേഷൻ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തൽ; കാർഡുകൾ സറണ്ടർ ചെയ്യാൻ റെയിൽവേ ബോർഡ് ഉത്തരവ്

ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ബാങ്ക് നിഫ്റ്റി പുതിയ ഉയരത്തില്‍; രൂപയ്ക്ക് 31 പൈസയുടെ നേട്ടം