സ്റ്റീഫന്‍ ഫ്‌ലെമിങ്,എംഎസ് ധോനി  PTI
Sports

'18 വര്‍ഷം നീണ്ട ബന്ധം അവസാനിച്ചു'; ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ കിരീടം നേടാന്‍ കഴിയാതെ പോയതോടെയാണ് ഫ്‌ലെമിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫന്‍ ഫ്‌ലെമിങ് ഒഴിഞ്ഞു. ഫ്‌ലെമിങ്ങിന്റെ പരിശീലനത്തിന് കീഴില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാംപ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന അഭേദ്യമായ ബന്ധത്തിന് ശേഷമാണ് ഫ്‌ലെമിങ് ചെന്നൈ ടീമിനോട് വിടപറയുന്നത്.

ധാരണ പ്രകാരമാണ് ഫ്‌ലെമിങ്ങും ചെന്നൈ ഫ്രാഞ്ചൈസിയും വേര്‍പിരിയുന്നതെന്ന് സിഎസ്‌കെ മാനേജ്മെന്റ് അറിയിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും മാതൃകാപരവുമായ ഒരു കൂട്ടുകെട്ടാണ് ഇതിലൂടെ അവസാനിക്കുന്നത്. ആദരവോടും കൃതജ്ഞതയോടും കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ കിരീടം നേടാന്‍ കഴിയാതെ പോയതോടെയാണ് ഫ്‌ലെമിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. 2025 ലെ ഐപിഎല്ലില്‍ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെ, 2026 സീസണില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഫ്‌ലെമിങ് പരിശീലിപ്പിച്ച ടെക്‌സസ് സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനത്തായതിന് തൊട്ടുപിന്നാലെയാണ് സിഎസ്‌കെയിലെ ഈ അഴിച്ചുപണി. എന്നാല്‍ ജാബര്‍ഗ് സൂപ്പര്‍ കിങ്‌സ്, ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരുമോ എന്ന കാര്യം സിഎസ്‌കെ വ്യക്തമാക്കിയിട്ടില്ല.

'കായികരംഗത്ത് 18 വര്‍ഷം എന്നത് വലിയൊരു കാലയളവാണ്. നിറഞ്ഞ നന്ദിയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്,' ഫ്‌ലെമിങ് വികാരഭരിതനായി പറഞ്ഞു. സിഎസ്‌കെയെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ടീമിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലെ സിഎസ്‌കെയുടെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് പിന്നില്‍ ഫ്‌ലെമിങ് എന്ന മാസ്റ്റര്‍ ബ്രെയിന്‍ ഉണ്ടായിരുന്നു. എംഎസ് ധോനിയുമായി ചേര്‍ന്നുള്ള ഫ്‌ലെമിങ്ങിന്റെ തന്ത്രങ്ങളാണ് സിഎസ്‌കെയെ റെക്കോര്‍ഡ് വേഗതയില്‍ 12 തവണ പ്ലേഓഫിലും 10 തവണ ഫൈനലിലുമെത്തിച്ചത്.

Stephen Fleming steps down as CSK head coach after 18 years at helm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'

'ഓടുന്ന ട്രെയിനില്‍ പൂജ, പൂജാരിക്കൊപ്പം വെള്ള വസ്ത്രം ധരിച്ച് നിരവധി ഭക്തര്‍'; വൈറല്‍ വിഡിയോയില്‍ വിശദീകരണവുമായി റെയില്‍വേ- വിഡിയോ

PSC 2026: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ ഒഴിവ്; ഡിപ്ലോമക്കാർക്ക് അവസരം

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നരവയസ്സുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്ക്, എങ്ങനെ മര്യാദയ്ക്ക് പെരുമാറണമെന്ന്; വിമര്‍ശനം തുടര്‍ന്ന് ജി സുധാകരന്‍