Steve Smith 
Sports

'സിംഗിള്‍ ഓട്'.... 'ഇല്ലെന്ന്' കട്ടായം പറഞ്ഞ് ഫര്‍ഹാന്‍; ബാബറിനു വേണ്ടി സ്മിത്തിനെതിരെ 'പ്രതികാരം'! (വിഡിയോ)

ബിഗ് ബാഷ് ലീഗില്‍ സ്മിത്ത് ചെയ്തത് പിഎസ്എല്ലില്‍ തിരിച്ചു കിട്ടിയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് മികവിലാണ്. താരത്തിന്റെ ബാറ്റിങ് കരുത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ടീം ടേബിളില്‍ ഒന്നാമത് നില്‍ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സുമായുള്ള മത്സരത്തിനിടെയുണ്ടായ സ്മിത്തുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

സ്മിത്ത് ടീമിന്റെ ഓപ്പണിങ് ബാറ്ററില്‍ ഒരാളാണ്. സഹ ഓപ്പണര്‍ പാക് താരം ഷാഹിബ്‌സാദ ഫര്‍ഹാനും. മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കില്‍ നിന്ന സാഹിബ്‌സാദ ഓവറിന്റെ അവസാന പന്തില്‍ സിംഗിള്‍ ഓടാന്‍ വിസമ്മതിച്ച ദൃശ്യങ്ങളാണ് വൈറലായത്. ഷോട്ട് അടിച്ച് സ്മിത്ത് ഓടി തുടങ്ങിയിട്ടും സാഹിബ്‌സാദ ഓടാന്‍ കൂട്ടാക്കിയില്ല. ഇതോടെ സ്മിത്ത് തിരികെ ക്രീസിലേക്കു തന്നെ തിരിച്ചോടി. ഓസീസ് മുന്‍ നായകന്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

സമീപ കാലത്ത് ബാബര്‍ അസമിനോട് സ്മിത്ത് എടുത്ത അതേ സമീപനം സ്മിത്തിനെതിരെ പുറത്തെടുത്ത് ബാബര്‍ അസമിനു വേണ്ടി സാഹിബ്‌സാദ ഫര്‍ഹാന്‍ പകരം വീട്ടി എന്നാണ് ആരാധകര്‍ ട്രോളുന്നത്. ബിഗ്ബാഷ് ലീഗിലെ ബാബര്‍ അസം- സ്റ്റീവ് സ്മിത്ത് സംഭവം ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ റിയാക്ഷന്‍.

സിഡ്‌നി സിക്‌സേഴ്‌സ് താരങ്ങളാണ് ബാബറും സ്മിത്തും. സമാന രീതിയില്‍ ബാബര്‍ ബാറ്റ് ചെയ്യുകയും നോണ്‍ സ്‌ട്രൈക്കില്‍ സ്മിത്തുമായിരുന്നു. ഓവറിന്റെ അവസാന പന്തില്‍ ബാബര്‍ ഷോര്‍ട്ട് കളിച്ച് സിംഗിള്‍ ഓടാന്‍ സ്മിത്തിനെ വിളിച്ചെങ്കിലും താരം അതിനു സമ്മതിച്ചില്ല. ബാബര്‍ തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് ആരാധകര്‍ കുത്തിപ്പൊക്കിയത്.

പിഎസ്എല്‍ പോരാട്ടത്തില്‍ സ്മിത്ത് 35 പന്തില്‍ 53 റണ്‍സെടുത്തു. 167 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ടീം സ്മിത്തിന്റെ കരുത്തില്‍ മത്സരം വിജയിക്കുകയും ചെയ്തു.

Sahibzada Farhan denied Steve Smith a single during a PSL 2026 game

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി; ലോറിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷിക്കാന്‍ ആറ് ദിവസം, വിവാഹ വാര്‍ഷികവും ഈ മാസം; നോവായി സുഭാഷിണിയുടെ അവസാന പോസ്റ്റ്

സൂര്യവംശിയും ബുംറയും നേർക്കുനേർ; ഇന്ന് രാജസ്ഥാൻ മുംബൈയെ നേരിടും

ലീഗ് 24- 25 സീറ്റ് നേടും, യുഡിഎഫ് 2011 ലേക്കാള്‍ നില മെച്ചപ്പെടുത്തും: ശശി തരൂര്‍

SCROLL FOR NEXT