സ്റ്റീവ് സ്മിത്ത്/ എഎഫ്പി 
Sports

കമ്മിന്‍സ് ഇല്ല; ഏകദിനത്തിലും ഓസ്‌ട്രേലിയയെ സ്മിത്ത് നയിക്കും

പാറ്റ് കമ്മിന്‍സ് ഏകദിനത്തിനുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയിലേക്ക് ഉടന്‍ എത്തില്ലെന്ന സാഹചര്യത്തിലാണ് സ്മിത്ത് പരിമിത ഓവറിലും ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. 

പാറ്റ് കമ്മിന്‍സ് ഏകദിനത്തിനുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ് സ്ഥിരീകരിച്ചു. കമ്മിന്‍സിന്റെ അമ്മ ഈയടുത്ത ദിവസമാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് താരം കുടുംബത്തിനൊപ്പം ഓസ്‌ട്രേലിയയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. 

ഈ മാസം 17 മുതലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 17ന് ആദ്യ മത്സരം വാംഖഡെ സ്റ്റേഡിയത്തിലും രണ്ടാം പോരാട്ടം 19ന് വിശാഖ പട്ടണത്തും മൂന്നാം പോരാട്ടം 22ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലും അരങ്ങേറും.

ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷും ടീമിലെത്തി. പരിക്കേറ്റ് പുറത്തായ ജെ റിച്ചാര്‍ഡ്‌സന് പകരം നതാന്‍ എല്ലിസ് ടീമില്‍ ഇടംപിടിച്ചു. 

ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടന്‍ ആഗര്‍, അലക്‌സ് കാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റേയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക