ചിത്രം: ട്വിറ്റർ 
Sports

പരിക്കേറ്റ് സ്മിത്തും സ്റ്റാര്‍ക്കും പുറത്ത്; ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് ആശങ്ക 

സ്മിത്തിനു ഇടതു കൈത്തണ്ടയിലാണ് പരിക്ക്. നിലവില്‍ നാലാഴ്ച വിശ്രമമാണ് സ്മിത്തിനു വേണ്ടത്. താരം ലോകകപ്പ് കളിക്കുമെന്നു തന്നെയാണ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് ആശങ്കയായി നിര്‍ണായക താരങ്ങളുടെ പരിക്ക്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് പരിക്ക്. ഇതോടെ ഇരുവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നു പിന്‍മാറി. 

സ്മിത്തിനു ഇടതു കൈത്തണ്ടയിലാണ് പരിക്ക്. നിലവില്‍ നാലാഴ്ച വിശ്രമമാണ് സ്മിത്തിനു വേണ്ടത്. താരം ലോകകപ്പ് കളിക്കുമെന്നു തന്നെയാണ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. 

ഞരമ്പിനേറ്റ പരിക്കാണ് സ്റ്റാര്‍ക്കിന്റെ പിന്‍മാറ്റത്തിനു കാരാണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ആഷസ് പരമ്പര എന്നിവയ്ക്കു പിന്നാലെയാണ് താരത്തിനു പരിക്കേറ്റത്. 

ദക്ഷിണാഫ്രിക്കയില്‍ ഏകദിന, ടി20 മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. സ്മിത്തിനു പകരം ഏകദിനത്തില്‍ മര്‍നസ് ലബുഷെയ്‌നിനെ ഉള്‍പ്പെടുത്തി. താരത്തെ ലോകകപ്പിനുള്ള 18 അംഗ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മികച്ച പ്രകടനം നടത്തിയാല്‍ ഒരു പക്ഷേ ലബുഷെയ്‌നും ലോകകപ്പിനെത്താം. 

ടി20യില്‍ സ്മിത്തിനു പകരം ആഷ്ടന്‍ ടര്‍ണറാണ് കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരെ താരം ഓപ്പണ്‍ ചെയ്‌തേക്കും. മിച്ചല്‍ മാര്‍ഷാണ് ഏകദിന, ടി20 ടീമുകളെ ദക്ഷിണാഫ്രിക്കയില്‍ നയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്