ട്വിറ്ററില്‍ ബൂമ്ര പങ്കുവെച്ച ചിത്രം 
Sports

'ഇപ്പോഴും നിങ്ങളെ ആവശ്യമില്ല', വിമര്‍ശകരുടെ വായടപ്പിച്ച് ബൂമ്ര 

9 വിക്കറ്റാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്ര വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 9 വിക്കറ്റാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്ര വീഴ്ത്തിയത്. പിന്നാലെ ബൂമ്ര ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. 

ഇപ്പോഴും നിങ്ങളെ ആവശ്യമില്ല എന്നാണ് ബൂമ്ര ട്വിറ്ററില്‍ കുറിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫോം കണ്ടെത്താന്‍ ബൂമ്രയ്ക്ക് കഴിഞ്ഞിരുന്നില്ല. താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ബൂമ്രയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Still don't need you. pic.twitter.com/2hdgy5CACY

— Jasprit Bumrah (@Jaspritbumrah93) August 9, 2021

വിക്കറ്റ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുകയാണ് ബൂമ്ര. നോട്ടിങ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 20 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയാണ് ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ബൂമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി. അവസാന ദിനം മഴ എത്തിയതോടെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്