ഫയല്‍ ചിത്രം 
Sports

'വായ പൊത്തി, പിന്നെ ബലാത്സംഗം ചെയ്തു; എന്റെ കുട്ടിക്കാലം നശിപ്പിച്ചു'; മറഡോണയ്‌ക്കെതിരെ ആരോപണവുമായി ക്യൂബന്‍ യുവതി

ആ മാനസികാഘാതത്തില്‍ നിന്നും മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നും മാവിസ് അല്‍വാരിസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഹവാന: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ യുവതി രംഗത്തെത്തി. മാവിസ് അല്‍വാരിസ് എന്ന 37 കാരിയാണ് മറഡോണയ്‌ക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ്, കൗമാരക്കാരിയായിരിക്കെ മറഡോണ തന്നെ ബലാല്‍സംഗം ചെയ്തതുവെന്നാണ് മാവിസിന്റെ വെളിപ്പെടുത്തല്‍. 

തനിക്ക് അന്ന് 16 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു എന്നും മാവിസ് കുറ്റപ്പെടുത്തി. 2001 ലായിരുന്നു സംഭവം നടന്നത്. മറഡോണയ്ക്ക് അന്ന് 40 വയസ്സായിരുന്നു. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മറഡോണ ബലാത്സംഗം ചെയ്തതെന്നും മാവിസ് പറഞ്ഞു. 

മയക്കുമരുന്നിന് അടിമയായ മറഡോണ ചികില്‍സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് താന്‍ താരത്തെ ആദ്യമായി കാണുന്നത്. ഹവാനയിലെ ക്ലിനിക്കിലാണ് അദ്ദേഹം കഴിഞ്ഞത്. തൊട്ടടുത്ത മുറിയില്‍ തന്റെ അമ്മ ചികില്‍സയിലുണ്ടായിരുന്നു. 

മറഡോണ തന്റെ വായപൊത്തിപ്പിടിച്ചു. പിന്നെ ബലാല്‍സംഗം ചെയ്തു. അതേക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ല. തന്റെ കുട്ടിക്കാലം അയാള്‍ അപഹരിച്ചു. ആ മാനസികാഘാതത്തില്‍ നിന്നും മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നും മാവിസ് അല്‍വാരിസ് പറഞ്ഞു. 

ലോകഫുട്‌ബോളിലെ ഇതിഹാസതാരകമായി അറിയപ്പെടുന്ന ഡീഗോ മറഡോണ 2020 നവംബര്‍ 25 നാണ് അന്തരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി