ഫോട്ടോ: എഎഫ്പി 
Sports

പ്രതിരോധ മതിലായി നിന്നത് 615 കളിയില്‍; പിക്വെയ്ക്ക് നാളെ അവസാന മത്സരം 

നൗകാമ്പിലെ 14 വര്‍ഷം നീണ്ട പിക്വെയുടെ കരിയറിന് നവംബര്‍ 6ന് അല്‍മേരിയക്ക് എതിരായ ബാഴ്‌സയുടെ മത്സരത്തോടെ തിരശീല വീഴും

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബാഴ്‌സയ്ക്കായി 615 മത്സരങ്ങളില്‍ പന്തുതട്ടി പ്രതിരോധ മതില്‍ സൃഷ്ടിച്ച പിക്വെ ബൂട്ടഴിക്കുന്നു. നൗകാമ്പിലെ 14 വര്‍ഷം നീണ്ട പിക്വെയുടെ കരിയറിന് നവംബര്‍ 6ന് അല്‍മേരിയക്ക് എതിരായ ബാഴ്‌സയുടെ മത്സരത്തോടെ തിരശീല വീഴും. 

കഴിഞ്ഞ ഏതാനും ആഴ്ചകളും മാസങ്ങളുമായി ഒരുപാട് പേര്‍ എന്നെ കുറിച്ച് സംസാരിക്കുന്നു. ഇതുവരെ ഞാന്‍ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് സംസാരിക്കണം. ബാഴ്‌സയല്ലാതെ മറ്റൊരു ടീം ഉണ്ടാവില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെയാണ്. ഈ ശനിയാഴ്ചത്തെ മത്സരം എന്റെ നൗകാമ്പിലെ അവസാനത്തേതാവും. ഞാന്‍ ബാഴ്‌സയുടെ സാധാരണ ആരാധകനാവും, പിക്വ പറഞ്ഞു. 

ബാഴ്‌സയുടെ യൂത്ത് ലീഗില്‍ കരിയര്‍ തുടങ്ങിയ പിക്വെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം നാല് വര്‍ഷമാണ് പന്ത് തട്ടിയത്. പിന്നാലെ 2008ലാണ് ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നത്. 18 വര്‍ഷം നീണ്ട കരിയറില്‍ 35 കിരീടങ്ങള്‍ പിക്വെ നേടി. 

സ്‌പെയ്‌നിലും ഇംഗ്ലണ്ടിലുമായി 9 ലീഗ് കിരീടങ്ങളാണ് പിക്വെ നേടിയത്. നാല് വട്ടം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു. സീസണില്‍ ബാഴ്‌സയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് വിരളമായി മാത്രമാണ് പിക്വെ എത്തിയത്. ലാ ലീഗയില്‍ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടത് 3 വട്ടം മാത്രം. 

53 ഗോളുകളാണ് 35കാരനായ സെന്റര്‍ ബാക്കിന്റെ അക്കൗണ്ടിലുള്ളത്. 15 അസിസ്റ്റും. 2018ല്‍ സ്‌പെയ്‌നിന് വേണ്ടി അവസാനം കളിച്ച പിക്വെ 2010ല്‍ ടീമിനൊപ്പം ലോക കിരീടത്തില്‍ മുത്തമിട്ടു. 2012ല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരുമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT