വിരാട് കോഹ്‌ലി /ചിത്രം: എഎന്‍ഐ
വിരാട് കോഹ്‌ലി /ചിത്രം: എഎന്‍ഐ

ഐസിസി ടൂര്‍ണമെന്റുകളിലെ റണ്‍മെഷീന്‍; കോഹ്‌ലിയെ കാത്ത് മറ്റൊരു വമ്പന്‍ റെക്കോര്‍ഡ്, പിന്നിലാക്കുക സച്ചിനെ 

ഐസിസി ടൂര്‍ണമെന്റുകളിലാകെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് കോഹ്‌ലിക്ക് മുന്‍പിലെത്തി നില്‍ക്കുന്നത്

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ പേരിലേക്ക് ചേര്‍ത്തു കഴിഞ്ഞു. എന്നാലിപ്പോള്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൂടി റണ്‍ മെഷീന് മുന്‍പിലെത്തി നില്‍ക്കുന്നു. ഐസിസി ടൂര്‍ണമെന്റുകളിലാകെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് കോഹ്‌ലിക്ക് മുന്‍പിലെത്തി നില്‍ക്കുന്നത്. 

ഐസിസി ടൂര്‍ണമെന്റുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഐസിസി ടൂര്‍ണമെന്റുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോക താരങ്ങളെ നോക്കുമ്പോള്‍ കുമാര്‍ സംഗക്കാര, ജയവര്‍ധനെ, ക്രിസ് ഗെയ്ല്‍ എന്നിവരാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്. 

സച്ചിനെ മറികടക്കാന്‍ കോഹ്‌ലിക്ക് വേണ്ടത് 95 റണ്‍സ് കൂടി 

ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലായി 2719 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 2624 റണ്‍സ് ആണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. ട്വന്റി20 ലോകകപ്പ് കളിക്കാതെയാണ് സച്ചിന്‍ ഈ ലിസ്റ്റില്‍ നില്‍ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

95 റണ്‍സ് കൂടിയാണ് കോഹ്‌ലിക്ക് സച്ചിനെ മറികടക്കാന്‍ വേണ്ടത്. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പില്‍ ഇതുവരെ കോഹ്‌ലി 3 അര്‍ധ ശതകം പിന്നിട്ട് കഴിഞ്ഞു. 2942 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ ആണ് ലിസ്റ്റില്‍ ഒന്നാമത്. 2876 റണ്‍സ് നേടിയ സംഗക്കാര രണ്ടാമതും. 2858 റണ്‍സുമായി ജയവര്‍ധനെയാണ് മൂന്നാമത് നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com