ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ആദ്യ ദിനത്തിലെ അവസാന ഓവറില്‍ സ്‌ട്രൈക്ക്, സിബ്ലിയെ മടക്കി ബൂമ്ര; ഇംഗ്ലണ്ട് ആധിപത്യം

ആദ്യ ദിനത്തിലെ അവസാന ഓവറില്‍ സിബ്ലിയെ പുറത്താക്കി കൂട്ടുകെട്ട് പൊളിക്കാനായതാണ് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ആധിപത്യം. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

ആദ്യ ദിനത്തിലെ അവസാന ഓവറില്‍ സിബ്ലിയെ പുറത്താക്കി കൂട്ടുകെട്ട് പൊളിക്കാനായതാണ് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത്. 200 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതിന് പിന്നാലെയാണ് സിബ്ലി മടങ്ങിയത്. 286 പന്തില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെ 87 റണ്‍സ് എടുത്ത് നിന്ന സിബ്ലിയെ ബൂമ്രയാണ് മടക്കിയത്. 

63-2 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണെങ്കിലും റൂട്ടും സിബ്ലിയും ചേര്‍ന്ന് നിലയുറപ്പിക്കുകയായിരുന്നു. റൂട്ട് സെഞ്ചുറി നേടി 100ാം ടെസ്റ്റ് ഗംഭീരമാക്കി. റൂട്ടിന്റെ 20ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. 100ാം ടെസ്റ്റില്‍ സെഞ്ചുറി നേടുുന്ന അഞ്ചാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടവും റൂട്ട് ഇവിടെ സ്വന്തമാക്കി. 

197 പന്തില്‍ നിന്ന് 14 ഫോറും ഒരു സിക്‌സും പറത്തി 128 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് റൂട്ട്. ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. രണ്ടാം ദിനത്തിലേക്ക് കളി എത്തുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ഇംഗ്ലണ്ട് സ്‌കോര്‍ 63ല്‍ നില്‍ക്കെയാണ് ബേണ്‍സും, ലോറന്‍സും മടങ്ങിയത്. 5 പന്തില്‍ ഡക്കാവുകയായിരുന്നു ഇംഗ്ലണ്ടിനായി മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ താരം. സ്പിന്നിന് എതിരെ നന്നായി കളിക്കുന്ന താരമാണ് ലോറന്‍സ്. ഇത് മനസിലാക്കി കോഹ് ലി ബൂമ്രയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു.

ബൂമ്രയുടെ എറൗണ്ട് ഓഫായി പിച്ച് ചെയ്ത് എത്തിയ ഡെലിവറിയില്‍ ഫല്‍ക്ക് ചെയ്യാനായിരുന്നു ലോറന്‍സിന്റെ ശ്രമം. എന്നാല്‍ ബാക്ക്പാഡിലാണ് പന്ത് വന്ന് കൊണ്ടത്. അമ്പയര്‍ ഔട്ട് വിളിച്ചതോടൈ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും ചെപ്പോക്കില്‍ വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി