Sports

കരുത്ത് നിറച്ച് 'മെന്‍ ഇന്‍ മാറൂണ്‍'; ടി20 ലോകകപ്പിന് ഒരുക്കം പുതിയ രൂപത്തില്‍ 

തവിട്ടു നിറം കലര്‍ന്ന ചുവപ്പും, മഞ്ഞ ജിയോമെട്രിക് പാറ്റേണുമാണ് ശ്രദ്ധ പിടിക്കുന്ന ജേഴ്‌സിയുടെ മുന്‍പില്‍

Author : സമകാലിക മലയാളം ഡെസ്ക്

അന്റീഗ്വാ: ട്വന്റി20 ലോക കിരീടം നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാര്‍ ഇറങ്ങുക പുതിയ രൂപത്തില്‍. ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയ്ക്ക് മുന്‍പായാണ് വിന്‍ഡിസ് പുതിയ ജേഴ്‌സിയുമായി എത്തിയത്. 

തവിട്ടു നിറം കലര്‍ന്ന ചുവപ്പും, മഞ്ഞ ജിയോമെട്രിക് പാറ്റേണുമാണ് ശ്രദ്ധ പിടിക്കുന്ന ജേഴ്‌സിയുടെ മുന്‍പില്‍. സ്ലീവില്‍ കടുംചുവപ്പ് നിറം. കനം കുറഞ്ഞ പ്രീമിയം, പെര്‍ഫോമന്‍സ് സ്‌ട്രെച്ച് ഫാബ്രിക്ക് ആണ് ജേഴ്‌സിക്കായി ഉപയോഗിച്ചിരിക്കുന്നത്. 

ടി20 ലോകകപ്പ് എത്തുന്നത് വരെയുള്ള എല്ലാ ടി20 മത്സരങ്ങളിലും വിന്‍ഡിസിന്റെ പുരുഷ-വനിതാ ടീമുകള്‍ ഈ ജേഴ്‌സിയാവും അണിയുക. രണ്ട് വട്ടം ട്വന്റി20 ലോകകപ്പില്‍ മുത്തമിട്ട ടീമാണ് വിന്‍ഡിസ്. 2012ലായിരുന്നു ആദ്യത്തേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും