ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തെ പരിഹസിച്ച് മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. നിലവാരം കുറഞ്ഞ പിച്ചില്‍, നിലവാരം കുറഞ്ഞ എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര നേടിയതെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഫുള്‍ സ്‌ട്രെങ്ത്തില്‍ വന്ന ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ വെച്ച് തോല്‍പ്പിച്ചതില്‍ എങ്ങനെ പ്രശംസിച്ചാലും മതിയാവില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അങ്ങനെയല്ല. ആശ്വിനില്‍ നിന്നോ, അക്‌സര്‍ പട്ടേലില്‍ നിന്നോ ക്രഡിറ്റ് തട്ടിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് പരിചയസമ്പത്തില്ലാത്തവരെ പോലെയാണ്, വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഒരു അര്‍ഥവുമില്ലാത്തതാണ്. ഏകദിനത്തിലും ടി20യിലും റൊട്ടേഷന്‍ ആവാം. എന്നാല്‍ ടെസ്റ്റില്‍ അത് ഒരിക്കലും പാടില്ല. ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെയാണ് ഇറക്കേണ്ടത്. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് പോവുകയും, വിശ്രമിക്കുകയും ചെയ്തു. ഈ പോളിസി അവര്‍ പുനര്‍ അവലോകനം ചെയ്യണം, വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates