ഫോട്ടോ: ട്വിറ്റർ 
Sports

മേരി കോമിന് വിജയ തുടക്കം; ഡൊമിനിക്കന്‍ താരത്തെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍

വനിതകളുടെ ഫ്‌ളൈവെയ്റ്റില്‍ ഡൊാമനിക്കന്‍ റിപ്പബ്ലിക്കന്‍ താരം ഗ്രേഷ്യാ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് മേരി കോം പ്രിക്വാര്‍ട്ടറിലേക്ക് കടന്നത്.

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സിലെ ഇടിക്കൂട്ടില്‍ ആറ് വട്ടം ലോക ചാമ്പ്യനായ മേരി കോമിന് വിജയ തുടക്കം. വനിതകളുടെ ഫ്‌ളൈവെയ്റ്റില്‍ ഡൊാമനിക്കന്‍ റിപ്പബ്ലിക്കന്‍ താരം ഗ്രേഷ്യാ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് മേരി കോം പ്രിക്വാര്‍ട്ടറിലേക്ക് കടന്നത്.  

ഒളിംപിക്‌സിന്റെ തന്റെ രണ്ടാമത്തെ മെഡല്‍ ലക്ഷ്യമിട്ടാണ് ടോക്യോയില്‍ മേരി കോം എത്തി നില്‍ക്കുന്നത്. ജൂലൈ 29ന് പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലെന്‍സ് വിക്ടോറയ ഇന്‍ഗ്രിറ്റ് ലൊറേനയെ മേരി കോം നേരിടും. 

പിന്നോട്ടാഞ്ഞാണ് മേരി കോം തുടങ്ങിയത്. എന്നാല്‍ പോകപോകെ പേസ് വീണ്ടെടുക്കുകയും രണ്ടാം റണ്ടൗല്‍ 3-2ന് ലീഡ് ചെയ്യുകയും ചെയ്തു. 4-1നാണ് റൗണ്ട് 32ലെ താരത്തിന്റെ ജയം. 2012ല്‍ മേരി കോം വെങ്കലമെഡല്‍ നേടിയിരുന്നു. ഇത് സ്വര്‍ണത്തിലേക്ക് ഉയര്‍ത്തുകയാണ് ലോക മൂന്നാം നമ്പര്‍ താരത്തിന്റെ ലക്ഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ?

ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

കരള്‍ ക്ലീൻ ആക്കാൻ ഈ പാനീയങ്ങൾ മതി

'ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി'; ഡ്രസിന്‍റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

SCROLL FOR NEXT