സുരേഷ് റെയ്‌ന 
Sports

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

റെയ്‌നയുടെ കസിനായ സൗരഭ് കുമാറാണ് (27) മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു. റെയ്‌നയുടെ കസിനായ സൗരഭ് കുമാറാണ് (27) മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. സൗരഭിനൊപ്പം വണ്ടിയിലുണ്ടായിരുന്ന ശുഭം (19) എന്ന സുഹൃത്തും മരിച്ചു.

ഹിമാചല്‍ പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ ശേര്‍ സിങ്ങിനെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ മാണ്ടിയില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT