ഫോട്ടോ: ട്വിറ്റർ 
Sports

സായ് സുദര്‍ശനും കൗണ്ടിയിലേക്ക്; സറെ ടീമില്‍ കളിക്കും

താരം എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 598 റണ്‍സ് 21കാരനായ ഓപ്പണര്‍ അടിച്ചെടുത്തു. 42.71 ആവറേജ്. രണ്ട് സെഞ്ച്വറികലും ഒരു അര്‍ധ സെഞ്ച്വറിയും നേടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഐപിഎല്ലിലും ഡൊമസ്റ്റിക്കിലും തിളങ്ങിയ ബി സായ് സുദര്‍ശന്‍ കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക്. താരം സറെ ടീമുമായി കരാറിലെത്തി. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കാണ് സറെ താരത്തെ ടീമിലെത്തിച്ചത്. 

ഇന്ത്യന്‍ ജേഴ്‌സി ഇതുവരെ അണിയാത്ത താരമാണ് സായ് സുദര്‍ശന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്. രഞ്ജിയിൽ തമിഴ്‌നാടിന്റെ താരമാണ് സായ്.

താരം എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 598 റണ്‍സ് 21കാരനായ ഓപ്പണര്‍ അടിച്ചെടുത്തു. 42.71 ആവറേജ്. രണ്ട് സെഞ്ച്വറികലും ഒരു അര്‍ധ സെഞ്ച്വറിയും നേടി. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഐപിഎല്ലില്‍ ഗുജറാത്തിനായി 13 മത്സരങ്ങള്‍ കളിച്ച താരം 507 റണ്‍സ് നേടി. 46.09 ആവറേജ്, 137.03 സ്‌ട്രൈക്കറ്റ് റേറ്റ്. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഈ മാസം മൂന്നിനു നടക്കുന്ന വാര്‍വിക്‌ഷെയറിനെതിരായ പോരാട്ടത്തിലായിരിക്കും താരത്തിന്റെ കൗണ്ടി അരങ്ങേറ്റം. 19നു നോര്‍ത്താംപ്റ്റന്‍ഷെയര്‍, 26നു ഹാംഷെയര്‍ ടീമുകള്‍ക്കെതിരായ പോരിലും താരം സറെയ്ക്കായി ഇറങ്ങും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT