സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ  ബിസിസിഐ, സ്‌ക്രീന്‍ ഷോട്ട്
Sports

'എല്ലാം ശരിയായി'; വിവാദങ്ങള്‍ക്ക് അവസാനം, പാണ്ഡ്യ- സൂര്യ വിഡിയോ പങ്കുവെച്ച് ബിസിസിഐ

ശ്രീലങ്കന്‍ പര്യടനത്തിനായി പുറപ്പെടുമുന്നതിന് തൊട്ടുമുമ്പ് പാണ്ഡ്യയും സൂര്യയും ആലിംഗനം ചെയ്യുന്ന വിഡിയോ ബിസിസിഐ എക്‌സില്‍ പങ്കുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ടി20 നായക പദവി നഷ്ടമായത് കരിയറില്‍ ഹര്‍ദിക് പാണ്ഡ്യ വന്‍ തിരിച്ചടിയാണ് നേരിട്ടത്. പാണ്ഡ്യയുടെ ഫിറ്റ്‌നസില്‍ ആശങ്ക ഉയര്‍ത്തി ബിസിസിഐ താരത്തെ തഴഞ്ഞപ്പോള്‍ പകരം സൂര്യകുമാര്‍ യാദവിനാണ് നായക സ്ഥാനം ലഭിച്ചത്. ടീം മാനേജുമെന്റിന്റെ തീരുമാനം പാണ്ഡ്യ- സൂര്യ ബന്ധത്തെ ബാധിക്കുമെന്നാണ് ആരാധകര്‍ക്കിടയിലെ ആശങ്ക. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറയുകയാണ് ബിസിസിഐ.

ശ്രീലങ്കന്‍ പര്യടനത്തിനായി പുറപ്പെടുമുന്നതിന് തൊട്ടുമുമ്പ് പാണ്ഡ്യയും സൂര്യയും ആലിംഗനം ചെയ്യുന്ന വിഡിയോ ബിസിസിഐ എക്‌സില്‍ പങ്കുവെച്ചു. ഹര്‍ദിക്കിനെ കണ്ടതോടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഹഗ് നല്‍കുന്ന സൂര്യകുമാറും, പിന്നീട് ഇരുവരും പരസ്പരം ഹസ്ത ദാനം നല്‍കുന്നതും വിഡിയോയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യയ്ക്ക് ടി20 ക്യാപ്റ്റന്‍സി നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് സൂര്യ അതിന് അര്‍ഹനാണെന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ''ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള ഫീഡ്ബാക്ക്'' കൂടി അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും ഹര്‍ദിക്ക് ഇപ്പോഴും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ശ്രീലങ്കയില്‍ ജൂലൈ 27നാണ് ഇന്ത്യയുടെ ആദ്യ ടി20 മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20,ഏകദിന പരമ്പരകളാണ് ലങ്കന്‍ പര്യടനത്തിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT