ബം​ഗളൂരുവിനെതിരെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് പിടിഐ
Sports

ബംഗളൂരുവിനെ പിടിച്ചുകുലുക്കിയ ഇന്നിംഗ്‌സ് റെക്കോര്‍ഡ് ബുക്കിലും; സൂര്യകുമാര്‍ യാദവ് ടി 20ല്‍ 7000 റണ്‍സ് തികച്ചു

ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ സൂര്യകുമാര്‍ യാദവിന് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ സൂര്യകുമാര്‍ യാദവിന് നേട്ടം. ടി 20 ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ ബംഗളൂരുവിനെതിരായ മത്സരത്തിലാണ് സൂര്യകുമാര്‍ യാദവ് നേട്ടം സ്വന്തമാക്കിയത്. 31 റണ്‍സ് അടിച്ചുനില്‍ക്കുമ്പോഴാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ ബംഗളൂരുവിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് സൂര്യകുമാര്‍ യാദവ് വഹിച്ചത്. പരിക്ക് ഭേദമായി ടീമിലെത്തിയ ആദ്യ കളിയില്‍ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ പഴയ പ്രതാപം വീണ്ടെടുക്കുന്നതാണ് ഇന്നലെ കണ്ടത്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് ബംഗളൂരുവിനെതിരെ താണ്ഡവം ആടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ബംഗളൂരു കൂറ്റന്‍ സ്‌കോര്‍ അടിച്ചിട്ടും മുംബൈ ഇന്ത്യന്‍സ് അനായാസം മറികടന്നു. 15.3 ഓവറിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം.

വിരാട് കോഹ് ലി (12,313), രോഹിത് ശര്‍മ( 11,312), ശിഖര്‍ ധവാന്‍ (9797) തുടങ്ങിയ ഇന്ത്യന്‍ താരങ്ങളാണ് സൂര്യകുമാര്‍ യാദവിന് മുന്നില്‍. ഐപിഎല്ലില്‍ മാത്രം സൂര്യകുമാര്‍ യാദവിന് 3300ലധികം റണ്‍സുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി