സൂര്യകുമാര്‍ യാദവ് എക്സ്
Sports

കണ്ണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍! സൂര്യകുമാര്‍ ബുച്ചി ബാബുവില്‍ കളിക്കും

മുംബൈ ടീമിനായി റെഡ് ബോള്‍ കളിക്കാന്‍ ഇന്ത്യന്‍ ടി20 നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തില്‍. ഇതിന്റെ ഭാഗമായി താരം വരാനിരിക്കുന്ന ബുച്ചി ബാബു ക്രിക്കറ്റ് പോരാട്ടത്തില്‍ മുംബൈ ടീമിനായി കളിക്കും.

2023ലാണ് താരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ താരം അരങ്ങേറി. എന്നാല്‍ തിളങ്ങാനായില്ല. പിന്നീട് അവസരവും ലഭിച്ചില്ല. പരിമിത ഓവറില്‍ പ്രത്യേകിച്ച് ടി20യില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ സൂര്യ ഈയടുത്താണ് ടി20 ടീമിന്റെ നായകനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം ടെസ്റ്റ് മോഹങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ഗൗതം ഗംഭീര്‍ പരിശീലകനായതിനു പിന്നാലെയാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട ടി20 നായക സ്ഥാനം സൂര്യയുടെ കൈകളിലെത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കുന്നതാണ് സൂര്യ പ്രതീക്ഷ വയ്ക്കുന്നത്.

ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ബുച്ചി ബാബു ടൂര്‍ണമെന്റ്. 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുവ താരം സര്‍ഫറാസ് ഖാനാണ് മുംബൈ ടീമിന്റെ നായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT