'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

UAE President shares throwback photo, heartfelt note to childhood teacher
യുഎഇ പ്രസിഡന്റ് പങ്കുവെച്ച ചിത്രം
Edited By:
Updated on: 
1 min read

അബുദാബി: ലോക അധ്യാപക ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. തന്റെ അധ്യാപകനായ അഹ്മദ് ഇബ്രാഹിം മാണ്ടിക്ക് നല്‍കിയ പഴയ ഫോട്ടോയും അതിലെ കൈയെഴുത്തും പങ്കുവെച്ചായിരുന്നു യുഎഇ പ്രസിഡന്റ് ആദരവ് അര്‍പ്പിച്ചത്.

1971-ലേതെന്ന് രേഖപ്പെടുത്തിയതും ഒപ്പിട്ടതുമായ കുറിപ്പില്‍ 'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ' എന്നാണ് എഴുതിയിരിക്കുന്നത്. 55 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇത് ഓര്‍മ ചിത്രമായി അദ്ദേഹം പങ്കുവെച്ചു.

സ്വന്തം ജീവിതത്തെ സ്വാധീനിച്ച അധ്യാപകനെ ഓര്‍മിക്കുന്നതിലൂടെ, രാജ്യത്തെ അധ്യാപകരുടെ സേവനത്തെയും മഹത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎഇയിലെ അധ്യാപകരോട് നന്ദിയും ആദരവും അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിതലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. സ്വന്തം ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെ ഈ അവസരത്തില്‍ ഓര്‍ക്കാനും അവരോട് നന്ദി പറയാനും ജനങ്ങളോട് പ്രസിഡന്റ് ആഹ്വാനം ചെയ്തു.

യുഎഇ രൂപവത്കരണ കാലഘട്ടത്തില്‍ അബൂദബിയിലെ വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ആദ്യകാല അധ്യാപകരില്‍ ഒരാളായിരുന്നു അഹ്മദ് ഇബ്രാഹിം മാണ്ടി അല്‍ തമീമി. 1970കളുടെ തുടക്കത്തില്‍ അല്‍ കിന്ദി സ്‌കൂളില്‍ പഠിച്ചിരുന്ന ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു. ക്ലാസ് മുറിയിലെ ബന്ധം പഠനം കഴിഞ്ഞതോടെ അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം നിലനിന്നു.2017ല്‍ അബൂദബി കിരീടാവകാശിയായിരിക്കെ ശൈഖ് മുഹമ്മദ് മാണ്ടിയെ ഖലീഫ സിറ്റിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

UAE President shares throwback photo, heartfelt note to childhood teacher
വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്
UAE President shares throwback photo, heartfelt note to childhood teacher
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍
UAE President shares throwback photo, heartfelt note to childhood teacher
വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്
Summary

UAE President shares throwback photo, heartfelt note to childhood teacher

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com