വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്

ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ഡിവൈസ് ആണെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
Do not download apps received via WhatsApp; warning issued in the UAE
പരിവാഹന്‍ സൈറ്റ് വഴി എങ്ങനെ അപേക്ഷ നല്‍കാംപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അബുദാബി: വാട്സ്ആപ്പ്, ടെലിഗ്രാം, തുടങ്ങിയ അനൗപചാരിക ചാനലുകള്‍ എന്നിവയിലൂടെ പങ്കിടുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് യുഎഇയില്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സ്മാര്‍ട്ട്‌ഫോമുകളിലും ഡിവൈസുകളെയും മാല്‍വെയര്‍ എത്തുമെന്നും Protectt.AI യിലെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുടെ കണ്‍ട്രി ഹെഡ് പുഷ്‌കര്‍ സിങ് പറഞ്ഞു. ജിസെക് ഗ്ലോബല്‍ 2026ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Do not download apps received via WhatsApp; warning issued in the UAE
മയക്കുമരുന്ന് കടത്ത് കേസ്: സൗദിയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ഡിവൈസ് ആണെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ ഡാര്‍ക്ക് വെബ് എന്നിവയിലൂടെ പ്രചരിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് അപകടസാധ്യത മനസ്സിലാക്കണം. ഒരു ആപ്ലിക്കേഷന്‍ നിയമവിരുദ്ധമായി ലഭിച്ചതാണോ അതോ കൃത്രിമം കാണിച്ചതാണോ എന്ന് സാങ്കേതികവിദ്യയ്ക്ക് കണ്ടെത്താനാകും

ഇത്തരം ആപ്പുകള്‍ കൂടാതെ വോയ്സ്, വിഡിയോ ഡ്യൂപ്ലിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആള്‍മാറാട്ട തട്ടിപ്പുകള്‍ക്കെതിരെയും ജിസെക് ഗ്ലോബല്‍ 2026ല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് എവിടെയാണ് റൂട്ട് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെ വിപിഎന്നുകളും പ്രോക്‌സി സേവനങ്ങളും ഇടയ്ക്കിടെ ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Do not download apps received via WhatsApp; warning issued in the UAE
പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം
Do not download apps received via WhatsApp; warning issued in the UAE
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ
Summary

Do not download apps received via WhatsApp; warning issued in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com