മയക്കുമരുന്ന് കടത്ത് കേസ്: സൗദിയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ശിക്ഷ നടപ്പാക്കിയത് രാജവിജ്ഞാപനത്തിലൂടെയെന്ന് ആഭ്യന്തര മന്ത്രാലയം
Drug Smuggling Death Sentence
Drug Smuggling Death Sentence
Edited By:
Updated on: 
1 min read

ദമ്മാം: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Drug Smuggling Death Sentence
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര; മക്കയില്‍ പുതിയ റോഡ് ശൃംഖലകള്‍ തുറന്നു

2023-ൽ ഒമാനിൽനിന്ന് അതിർത്തി റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് മാരക ലഹരിവസ്തുക്കളുടെ വൻശേഖരം കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് അബൂട്ടി സൗദി സുരക്ഷാ ഏജൻസികളുടെ പിടിയിലാകുന്നത്. ഇയാൾ ഓടിച്ചിരുന്ന ജി.എം.സി വാനിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം വരുന്ന നിരോധിത ലഹരിവസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു.

Drug Smuggling Death Sentence
റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് സൗദിസേന

തുടർന്ന് നടന്ന വിചാരണയിൽ പബ്ലിക് പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണ കോടതിയുടെ ഈ വിധി പിന്നീട് അപ്പീൽ കോടതിയും സൗദി സുപ്രീംകോടതിയും ശരിവെച്ചു. തുടർന്ന് ശിക്ഷ നടപ്പാക്കാനുള്ള രാജവിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഞായറാഴ്ച ദമ്മാമിൽവെച്ച് വധശിക്ഷ നടപ്പാക്കിയത്.

Summary

The capital punishment of an Indian national from Kerala convicted in a massive narcotics trafficking case was carried out in Dammam, Saudi Arabia, on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com