റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് സൗദിസേന

ഹൂതികള്‍ നടത്തിയ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി സൗദി സേന അറിയിച്ചു.
Saudi Arabia intercepts Houthi drones
പ്രതീകാത്മകചിത്രം ANI
Edited By:
Updated on: 
1 min read

ദുബൈ: സൗദിയില്‍ വീണ്ടും ഹൂതികളുടെ ആക്രമണം. തലസ്ഥാനമായ റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി സൗദി സേന അറിയിച്ചു.

'റിയാദ് മേഖല ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ രണ്ട് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. രാജ്യത്തിന് നേരെ വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നിരീക്ഷിക്കുകയും അവയുടെ സഞ്ചാരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്,' സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി പറഞ്ഞു.

തെക്കന്‍ നഗരമായ ഖമീസ് മുഷൈത് ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി അല്‍-മാലിക്കി അറിയിച്ചു.

Saudi Arabia intercepts Houthi drones
യുഎഇയില്‍ വ്യാജലോട്ടറി തട്ടിപ്പ്; 84,000 ദിര്‍ഹം തട്ടിയ പ്രതികള്‍ക്ക് തടവുശിക്ഷ, നാടുകടത്തല്‍

സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ സൈനികമേധാവിമാര്‍ റിയാദില്‍ യോഗം ചേര്‍ന്ന് ഹൂതികള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി വിലയിരുത്തി. പരസ്പര സൈനികസഹായം വ്യവസ്ഥ ചെയ്യുന്ന പ്രതിരോധ സഹകരണ ഉടമ്പടി മൂന്നു രാജ്യങ്ങളും കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

അതിനിടെ, ഹോര്‍മുസ് കടലിടുക്ക് 7 ദിവസത്തിനകം തുറക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. ഇറാനെതിരായ യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതടക്കം നിര്‍ദേശങ്ങളാണു ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ചത്. ഇതോടെ, ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന സമാധാനനീക്കം വഴിമുട്ടി.

Saudi Arabia intercepts Houthi drones
പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം
Saudi Arabia intercepts Houthi drones
ദുബൈ വഴി 52 ഇടങ്ങളിലേക്ക് സര്‍വീസുകള്‍; എയര്‍ ഇന്ത്യ - ഫ്‌ലൈ ദുബൈ പങ്കാളിത്ത കരാര്‍
Summary

Saudi Arabia intercepts Houthi drones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com