യുഎഇയില്‍ വ്യാജലോട്ടറി തട്ടിപ്പ്; 84,000 ദിര്‍ഹം തട്ടിയ പ്രതികള്‍ക്ക് തടവുശിക്ഷ, നാടുകടത്തല്‍

Call Merging Scam
പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

അബുദാബി: യുഎഇയില്‍ വ്യാജലോട്ടറി തട്ടിപ്പില്‍ 84,000 ദിര്‍ഹം തട്ടിയ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. ഷാര്‍ജ മിസ്ഡമീനര്‍ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 6 മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെട്ട പ്രതികള്‍ ഇരയെ 2,00,000 ദിര്‍ഹം സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.

ലോട്ടറി സമ്മാനമായി 2,00,000 ദിര്‍ഹം സമ്മാനം ലഭിച്ചുവെന്ന് പ്രതികള്‍ ഫോണ്‍ കോളിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്.

Call Merging Scam
പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം

സമ്മാനത്തുക കൈമാറുന്നതിന് മുന്‍പ് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പരിശോധനാ നടപടികളുടെ ഭാഗമെന്ന വ്യാജേന, വ്യക്തിഗത തിരിച്ചറിയല്‍ രേഖകളും ബാങ്കിങ് വിവരങ്ങളും ആവശ്യപ്പെട്ടു.

സമ്മാനം ലഭിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളാണിതെന്ന് ഇരയെ വിശ്വസിപ്പിച്ച് പ്രതികള്‍ ഇരയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി. ഇതിനായി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വണ്‍-ടൈം പാസ്വേഡും വാങ്ങിയിരുന്നു. ഇത്തരത്തില്‍ 84,000 ദിര്‍ഹം തട്ടിച്ചെന്നും കേസ് രേഖകള്‍ പറയുന്നു.

Call Merging Scam
ദുബൈ വഴി 52 ഇടങ്ങളിലേക്ക് സര്‍വീസുകള്‍; എയര്‍ ഇന്ത്യ - ഫ്‌ലൈ ദുബൈ പങ്കാളിത്ത കരാര്‍
Call Merging Scam
ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ
Summary

Fake lottery scam in the UAE; accused who swindled 84,000 dirhams sentenced to jail and deportation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE offers residents 5.06% government-backed investment  how to apply
WhatsApp, Instagram and Facebook launch monthly subscription service in UAE
Big Ticket Lucky draw for Indians and Malayalis
How UAE residents can pre-order Starlink satellite internet; cost, speed, plans
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com