ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം
Total ban on Iranian flights; UAE cancels all services
Iranian flightsANI
Edited By:
Updated on: 
1 min read

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഇന്ന് മുതല്‍ യുഎഇയില്‍ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയര്‍ലൈനുകളുടെ സര്‍വീസുകള്‍ വിലക്കിയതായി യുഎഇ അറിയിച്ചു.

ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം. ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Total ban on Iranian flights; UAE cancels all services
ഇത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി
Total ban on Iranian flights; UAE cancels all services
തിരിച്ചെത്തിയ പ്രവാസികൾക്ക് അവസരം; എച്ച്‌.ഡി.എഫ്‌.സി ലൈഫിൽ 25 ഒഴിവുകൾ, നോർക്ക വഴി അപേക്ഷിക്കാം

ഇറാനിയന്‍ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് നടത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി' ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇയുടെ വാണിജ്യ കേന്ദ്രമായ ദുബായ് ഇറാനിയന്‍ വിമാനക്കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്. ദിവസവും നിരവധി സര്‍വീസുകള്‍ക്ക് പുറമെ, വലിയ ഇറാനിയന്‍ ജനവിഭാഗവും ശക്തമായ വ്യാപാര ബന്ധങ്ങളും ഇവിടെയുണ്ട്. മറ്റ് പല രാജ്യങ്ങളും ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും, തുര്‍ക്കിയിലേക്കും ചൈനയിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Total ban on Iranian flights; UAE cancels all services
സൗദിയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്
Summary

Total ban on Iranian flights; UAE cancels all services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com