എത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി

ഇതിനായി അൽ യലായിസ് റെയിൽവേ സ്റ്റേഷനെയും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനായി പ്രത്യേക നടപ്പാലം നിർമിച്ചു വരികയാണ്.
 Etihad Rail
Etihad Rail and Dubai Metro to Connect Through Al Yalayis Station from September 30. Etihad Rail
Edited By:
Updated on
1 min read

ദുബൈ: എത്തിഹാദ് റെയിൽ വഴി ദുബൈയിലേക്ക് എത്തുന്ന യാത്രക്കാർക്ക് മെട്രോ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. സെപ്റ്റംബർ 30 മുതൽ ദുബൈയിൽ എതിഹാദ് റെയിൽ സർവീസ് ആരംഭിക്കുന്നതോടെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ വഴി ദുബൈ മെട്രോയുടെ റെഡ് ലൈനിലേക്ക് യാത്രക്കാർക്ക് വേഗത്തിൽ എത്താൻ കഴിയും.

 Etihad Rail
സൗദിയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്

ഇതിനായി അൽ യലായിസ് റെയിൽവേ സ്റ്റേഷനെയും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനായി പ്രത്യേക നടപ്പാലം നിർമിച്ചു വരികയാണ്. ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ഈ രണ്ട് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം വഴി യാത്രക്കാർക്ക് ദുബൈ മെട്രോയിലേക്ക് എത്താം.

ഇതോടെ ട്രെയിനിൽ ദുബൈയിലെത്തുന്നവർക്ക് സ്വന്തം വാഹനത്തിന്റെ ആവശ്യമില്ലാതെ മെട്രോ ഉപയോഗിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.

 Etihad Rail
ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ ദുബൈ മെട്രോയുടെ റെഡ് ലൈനിലാണ്. ഇവിടെ നിന്ന് ദുബൈ മാൾ, ദുബായ് മറീന, മാൾ ഓഫ് എമിറേറ്റ്സ്, ദുബൈ ഇന്റർനെറ്റ് സിറ്റി, ബിസിനസ് ബേ, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1, 3 എന്നിവിടങ്ങളിലേക്കും മെട്രോ വഴി എത്താം. അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ നിന്ന് എതിഹാദ് റെയിൽ വഴി ദുബൈയിലെത്തുന്ന യാത്രക്കാർക്ക് മെട്രോ കണക്ഷൻ ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാനും കഴിയും.

 Etihad Rail
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം

എതിഹാദ് റെയിൽ യാത്രകൾ ദുബൈയിലെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) എതിഹാദ് റെയിലും തമ്മിൽ ഇതിനായി കരാറിലെത്തിയിട്ടുണ്ട്. ഭാവിയിൽ ദുബായ് മെട്രോയിൽ ഉപയോഗിക്കുന്ന നോൾ (nol) സംവിധാനത്തിലൂടെ എതിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ്ങിനും നിരക്ക് അടയ്ക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി. എന്നാൽ നോൾ പേയ്മെന്റ് സംവിധാനം എതിഹാദ് റെയിലിൽ എന്ന് മുതൽ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 Etihad Rail
ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം
 Etihad Rail
സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസക്ക് ഇന്ത്യയില്‍ സ്‌കില്‍ ടെസ്റ്റ്; കൊച്ചിയില്‍ കേന്ദ്രം
 Etihad Rail
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം
Summary

Etihad Rail and Dubai Metro to Connect Through Al Yalayis Station from September 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com