എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍

All Kuwait govt services to move to Sahel within six months
സഹേല്‍
Edited By:
Updated on: 
1 min read

കുവൈത്ത് സിറ്റി: ആറ് മാസത്തിനകം കുവൈത്തില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 'സഹേല്‍' ആപ്പിലേക്ക് മാറ്റാന്‍ നിര്‍ദേശം. കടലാസ് രഹിത ഡിജിറ്റല്‍ ഭരണകൂടം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുകയോ ക്യൂവില്‍ നില്‍ക്കുകയോ ചെയ്യാതെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കുന്നതില്‍ 'സഹേല്‍' കൈവരിച്ച നേട്ടം പരിഗണിച്ചാണ് പുതിയ നീക്കം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനൊപ്പം, കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഏകീകൃതമായ ഒരു ഡിജിറ്റല്‍ അനുഭവം സൃഷ്ടിക്കുക എന്നതാണ് 'സഹേല്‍' വിപുലീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സേവനക്ഷമത വര്‍ദ്ധിപ്പിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ ചെലവുകള്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

All Kuwait govt services to move to Sahel within six months
പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍; യുഎഇയില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി
All Kuwait govt services to move to Sahel within six months
ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു

'കുവൈറ്റ് വിഷന്‍ 2035'-ന്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട്, പേപ്പര്‍രഹിത ഭരണകൂടത്തിലേക്കും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കും കുവൈറ്റ് നടത്തുന്ന വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ സംരംഭം. 'സഹേല്‍' വഴി ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഇടപാടുകള്‍ ഇലക്ട്രോണിക് രീതിയില്‍ നടത്താനും അവയുടെ സ്റ്റാറ്റസ് നിരീക്ഷിക്കാനും സാധിക്കും. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും, വകുപ്പുകള്‍ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധം ഉറപ്പാക്കാനും, സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ കഴിയും.

All Kuwait govt services to move to Sahel within six months
വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്
Summary

All Kuwait govt services to move to Sahel within six months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com