ഫോട്ടോ: ട്വിറ്റർ 
Sports

'ക്രിക്കറ്റ് കളിക്കണോ... ആര്‍ക്കും വിളിക്കാം, കാത്തിരിക്കുന്നത് ഒരു വലിയ ബോട്ടില്‍ ബിയര്‍!'- ട്വീറ്റുമായി ഓസീസ് താരം

'ക്രിക്കറ്റ് കളിക്കണോ... ആര്‍ക്കും വിളിക്കാം, കാത്തിരിക്കുന്നത് ഒരു വലിയ ബോട്ടില്‍ ബിയര്‍!'- ട്വീറ്റുമായി ഓസീസ് താരം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കോവിഡ് വ്യാപനം കളിക്കളങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലടക്കം പല മത്സരങ്ങളും നിശ്ചയിച്ച ദിവസത്തില്‍ നിന്ന് മാറ്റേണ്ട അവസ്ഥയാണ് നിലവില്‍. ഇപ്പോഴിതാ പരിക്കും കോവിഡും കാരണം ഗ്രൗണ്ടില്‍ അന്തിമ ഇലവനെ ഇറക്കാന്‍ കഴിയാത്ത അവസ്ഥ രസകരമായി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡാന്‍ ക്രിസ്റ്റിയന്‍. 

ബിഗ് ബാഷ് ലീഗ് ടി20 പോരാട്ടത്തില്‍ ഡാന്‍ ക്രിസ്റ്റിയന്‍ അംഗമായ സിഡ്‌നി സിക്‌സേഴ്‌സ് ഫൈനലിലേക്ക് മുന്നേറിയ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ താരത്തിന്റെ രസകരമായ ട്വീറ്റ്. പെര്‍ത്ത് സ്‌കോച്ചേഴ്‌സുമായാണ് സിഡ്‌നിയുടെ ഫൈനല്‍ പോരാട്ടം. സെമിയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ വീഴ്ത്തിയാണ് സിഡ്‌നി ഫൈനല്‍ യോഗ്യത ഉറപ്പാക്കിയത്. 

'മെല്‍ബണില്‍ നാളെ രാത്രി ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും വിളിക്കാം. എന്റെ ടീം 11 കളിക്കാരെ തികയ്ക്കാന്‍ പാടുപെടുകയാണ്. കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നാളെ 6.30ന് വാം അപ്പിന് എത്തുക. ഒരു വലിയ ബോട്ടില്‍ നിറയെ ബിയര്‍ നിങ്ങളെ കാത്തിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റര്‍മാരെ പരിഗണിക്കില്ല'- താരം ട്വിറ്ററില്‍ കുറിച്ചു. 

സ്റ്റീവ് സ്മിത്തിനെ ടീമിലെത്തിക്കാന്‍ സിഡ്‌നി സിക്‌സേഴ്‌സ് ശ്രമിച്ചെങ്കിലും താരത്തെ വിട്ടുനല്‍കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിസമ്മതിച്ചു. ഇക്കാര്യം പരോക്ഷമായി ട്രോളിയാണ് ഡാന്‍ ക്രിസ്റ്റിയന്റെ ട്വീറ്റ്.

ഫൈനലിലെത്തിയെങ്കിലും താരങ്ങളുടെ അഭാവം തലവേദനയായി മാറിയിരിക്കുകയാണ് ടീമിന്. മോയിസസ് ഹെന്റിക്വസ്, സ്റ്റീവ് ഓക്കീഫ്, ജോര്‍ദാന്‍ സില്‍ക്, ഡാന്‍ ഹ്യൂസ് എന്നിവര്‍ പരിക്കേറ്റ് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ജോഷ് ഫിലിപ്പ്, ജാക്ക്, മിക്കി എഡ്വേര്‍ഡ്‌സ് സഹോദരങ്ങള്‍ എന്നിവര്‍ കോവിഡ് ബാധിതരാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT