സഞ്ജു സാംസണ്‍ എക്സ്
Sports

സഞ്ജുവിന്റെ വെടിക്കെട്ട്; കേരളത്തിനെതിരെ ഗോവ നേടണം 13 ഓവറില്‍ 144 റണ്‍സ്

സഞ്ജു 15 പന്തില്‍ 31, സല്‍മാന്‍ നിസാര്‍ 20 പന്തില്‍ 34

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ഗോവയ്ക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കേരളം. മഴയെ തുടര്‍ന്നു 13 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

മിന്നും തുടക്കമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമിനു നല്‍കിയത്. ഒപ്പറായി എത്തിയ സഞ്ജു 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സെടുത്തു.

മൂന്നാമായി എത്തിയ സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്കില്‍ 3 ഫോറും 1 സിക്‌സുമടക്കം 34 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

മധ്യനിരയില്‍ അബ്ദുല്‍ ബാസിതിന്റെ ബാറ്റിങും കേരളത്തിനു തുണയായി. താരം 2 സിക്‌സും 1 ഫോറും സഹിതം 23 റണ്‍സെടുത്തു. 7 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സെടുത്തു ഷറഫുദ്ദീനും 3 പന്തില്‍ 7 റണ്‍സുമായി ബേസിലും ചേര്‍ന്ന് സ്‌കോര്‍ 143ല്‍ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി