സഞ്ജുവിന്‍റെ ബാറ്റിങ് വിഡിയോ സ്ക്രീന്‍ ഷോട്ട്
Sports

സഞ്ജുവിന്റെ കാമിയോ തുണച്ചു! മഴക്കളിയില്‍ ഗോവയെ വീഴ്ത്തി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിന് നാലാം ജയം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിനു നാലാം ജയം. അഞ്ചാം പോരാട്ടത്തില്‍ കേരളം ഗോവയെ 11 റണ്‍സിനു വീഴ്ത്തി. മഴ മത്സരത്തില്‍ വില്ലനായപ്പോള്‍ വിജെഡി നിയമം അനുസരിച്ച് കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

മഴയെ തുടര്‍ന്നു മത്സരം 13 ഓവറാക്കിയാണ് തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഗോവ 7.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തു നില്‍ക്കെ വീണ്ടും മഴ കളി തടസപ്പെടുത്തി. പിന്നീട് തുടരാന്‍ സാധിച്ചില്ല. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.

ഗോവയ്ക്കായി ഓപ്പണര്‍ ഇഷാന്‍ ഗാഡ്കര്‍ മികച്ച തുടക്കമാണ് നല്‍കിയത്. കളി നിര്‍ത്തുമ്പോള്‍ താരം 22 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഒപ്പം സുയാഷ് പ്രഭുദേശായ് 9 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. അഞ്ച് വീതം റണ്‍സെടുത്ത അസാന്‍ തോട്ട, കശ്യപ് ബകലെ എന്നിവരുടെ വിക്കറ്റുകളാണ് ഗോവയ്ക്ക് നഷ്ടമായത്.

ഗോവയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ജലജ് സക്‌സേന, ബേസില്‍ തമ്പി എന്നിവര്‍ പങ്കിട്ടു.

നേരത്തെ മിന്നും തുടക്കമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമിനു നല്‍കിയത്. ഒപ്പറായി എത്തിയ സഞ്ജു 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സെടുത്തു.

മൂന്നാമായി എത്തിയ സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്കില്‍ 3 ഫോറും 1 സിക്‌സുമടക്കം 34 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

മധ്യനിരയില്‍ അബ്ദുല്‍ ബാസിതിന്റെ ബാറ്റിങും കേരളത്തിനു തുണയായി. താരം 2 സിക്‌സും 1 ഫോറും സഹിതം 23 റണ്‍സെടുത്തു. 7 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സെടുത്തു ഷറഫുദ്ദീനും 3 പന്തില്‍ 7 റണ്‍സുമായി ബേസിലും ചേര്‍ന്ന് സ്‌കോര്‍ 143ല്‍ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു