അഭിഷേക് ശർമ എക്സ്
Sports

അഭിഷേക് ശർമയുടെ തീ പാറും സെഞ്ച്വറി; 11 സിക്‌സും 8 ഫോറും, 29 പന്തില്‍ 106 റണ്‍സ്!

ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ച്വറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

സൗരാഷ്ട്ര: മേഘലയക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തീപടര്‍ത്തും ബാറ്റിങുമായി പഞ്ചാബ് നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക് ശര്‍മ. വെറും 29 പന്തില്‍ 106 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു അഭിഷേക് ടീമിനു അനായാസ ജയം സമ്മാനിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. അഭിഷേകിന്റെ സെ‍ഞ്ച്വറിക്കരുത്തിൽ വെറും 9.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് 144 റണ്‍സ് അടിച്ചെടുത്തു.

അഭിഷേക് 11 സിക്‌സും 8 ഫോറും പറത്തി. 29 പന്തില്‍ 19 പന്തുകളും ബൗണ്ടറിയായിരുന്നു. 4 പന്തില്‍ സിംഗിളും 2 പന്തില്‍ ഡബിളുമാണ് ആകെ ഓടിയത്. ബൗളിങിലും പഞ്ചാബ് ക്യാപ്റ്റന്‍ തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡും ഇനി അഭിഷേകിനു തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്