വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വെങ്കടേഷ് അയ്യർ  എക്സ്
Sports

ഐപിഎല്ലില്‍ കോടികള്‍, മധ്യപ്രദേശിനെ സെമിയിലെത്തിച്ച് വെങ്കടേഷ് അയ്യരുടെ ഓള്‍ റൗണ്ട് മികവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്വാര്‍ട്ടറില്‍ സൗരാഷ്ട്രയെ 6 വിക്കറ്റിനു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആലൂര്‍: സൗരാഷ്ട്രയെ വീഴ്ത്തി മധ്യപ്രദേശ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സെമിയില്‍. ക്വാര്‍ട്ടറില്‍ ആറ് വിക്കറ്റ് വിജയവുമായാണ് അവര്‍ അവസാന നാലില്‍ ഇടം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന മികച്ച സ്‌കോര്‍ കണ്ടെത്തി. മധ്യപ്രദേശ് 19.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്താണ് വിജയിച്ചത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ കോടികളുടെ നേട്ടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് വീണ്ടുമെത്തിയ വെങ്കടേഷ് അയ്യരുടെ ഓള്‍ റൗണ്ട് മികവാണ് മധ്യപ്രദേശിന്റെ ജയത്തില്‍ നിര്‍ണായകമായത്. വിജയത്തിലേക്ക് ബാറ്റേന്തിയ എംപിയെ 33 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 38 റണ്‍സെടുത്തു പുറത്താകാതെ നിന്നു വെങ്കടേഷ് വിജയിപ്പിച്ചു. ബൗള്‍ ചെയ്തപ്പോള്‍ താരം 2 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

അര്‍പിത് ഗൗഡാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. താരം 29 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 42 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രജത് പടിദാര്‍ 18 പന്തില്‍ 28 റണ്‍സും ശുഭരാംശു സേനാപതി (24) എന്നിവരും തിളങ്ങി. ടീം വിജയിക്കുമ്പോള്‍ ഹര്‍പ്രീത് സിങ് 22 റണ്‍സുമായി വെങ്കടേഷിനൊപ്പം പുറത്താകാതെ നിന്നു. താരം 9 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതമാണ് 22 റണ്‍സ് അടിച്ചെടുത്തത്.

നേരത്തെ 45 പന്തില്‍ 4 സിക്‌സും 8 ഫോറും സഹിതം 80 റണ്‍സെടുത്തു പൊരുതിയ ചിരാഗ് ജാനിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സുമായി ജയ് ഗോഹിലും തിളങ്ങി. മധ്യപ്രദേശിനായി വെങ്കടേഷ് അയ്യരും ആവേശ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍