സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം 
Sports

സയിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ നായകന്‍, ശ്രീശാന്ത് ടീമില്‍

മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെ സഞ്ജു സാംസണ്‍ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് എത്തിയതാണ് മറ്റൊരു പ്രത്യേകത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെ സഞ്ജു സാംസണ്‍ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് എത്തിയതാണ് മറ്റൊരു പ്രത്യേകത. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്.

നാല് പുതുമുഖ താരങ്ങള്‍ ടീമിലുണ്ട്. സച്ചിന്‍ ബേബിയാണ് ഉപനായകന്‍, റോബിന്‍ ഉത്തപ്പ ഈ സീസണിലും കേരള ടീമില്‍ തുടരുന്നു. 20 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി. ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിധുന്‍ പി കെ, അഭിഷേക് മോഹന്‍, വിനീപ് മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, റോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ് ശര്‍മ, റോജിത് കെ ജെ, ശ്രീരൂപ് എംപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT