വിജയ് ശങ്കര്‍ 
Sports

ചെന്നൈ പൊന്നുംവിലയ്ക്ക് വാങ്ങി; പാണ്ഡ്യയെ മൂന്ന് സിക്‌സര്‍ തൂക്കി വിജയ് ശങ്കര്‍, വിഡിയോ

മത്സരത്തില്‍ ടോസ് നേടിയ ബറോഡ നായകന്‍ ക്രുനാല്‍ പാണ്ഡ്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ കോടികള്‍ മുടക്കി ടീമിലെത്തിച്ച ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമില്‍. ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ തമിഴ്‌നാടിനായി ഇറങ്ങിയ താരം 22 പന്തില്‍ നിന്ന് 42 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ മൂന്ന് കൂറ്റന്‍ സിക്‌സറുകള്‍ നേടി ആരാധകരുടെ കൈയ്യടി നേടി.

മത്സരത്തില്‍ ടോസ് നേടിയ ബറോഡ നായകന്‍ ക്രുനാല്‍ പാണ്ഡ്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ വിജയ് ശങ്കറിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് തമിഴ് നാട് സ്‌കോര്‍ 200 കടന്നത്. അഞ്ചാമനായി ബാറ്റ് ചെയ്യാനിറങ്ങിയ വിജയ് ശങ്കര്‍ പാണ്ഡ്യയുടെ ഓവറില്‍ തകര്‍പ്പന്‍ സിക്‌സുകളാണ് നേടിയത്. മത്സരത്തില്‍ ഓരോവര്‍ മാത്രം എറിഞ്ഞ വിജയ് ശങ്കറിറിന് വിക്കറ്റൊന്നും നേടാനായില്ല. തമിഴ്‌നാട് മുന്നില്‍ വെച്ച 222 റണ്‍സ് വിജയലക്ഷ്യം ബറോഡ് 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഐപിഎല്‍ ലേലത്തില്‍ 1.2 കോടി മുടക്കിയാണ് വിജയ് ശങ്കറിനെ ചെന്നൈ സ്വന്തമാക്കിയത്. മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ തകര്‍പ്പന്‍ ഫോം ചെന്നൈ ആരാധകര്‍ക്ക് വന്‍പ്രതീക്ഷ നല്‍കുന്നത്. ഐപിഎല്ലിലും താരം ഫോം തുടര്‍ന്നാല്‍ ചെന്നൈയെ സംബന്ധിച്ച് താരം ഒരു മുതല്‍ കൂട്ടായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി