ഫോട്ടോ: ട്വിറ്റർ 
Sports

'ബുമ്രയും സിറാജും ടീമിലുണ്ടാകും, പക്ഷെ എക്‌സ് ഫാക്ടര്‍ മുഹമ്മദ് ഷമിയായിരിക്കും' 

ജൂണ്‍ 1 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന്  മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ബുമ്രയും മുഹമ്മദ് സിറാജും ടീമിന്റെ പേസ് ബാറ്ററിക്ക് നേതൃത്വം നല്‍കുമെന്നും ടീമിലെ 'എക്‌സ് ഫാക്ടര്‍' മുഹമ്മദ് ഷമിയായിരിക്കുമെന്നും സഹീര്‍ പറഞ്ഞു. 

''നിലവില്‍ പരിക്കിന്റെ പിടിയിലായ ഷമിക്ക് ഫിറ്റ്‌നസുണ്ടേല്‍ പേസറായി സ്‌ക്വാഡില്‍ ഇടംപിടിക്കും. ഷമി ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകും. ലോകകപ്പില്‍ എക്‌സ് ഫാക്ടറായി ഷമിയെ ഉപയോഗിക്കാം. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലുണ്ടാകും. ഇടംകൈയന്‍ എന്ന ആനുകൂല്യമുള്ള അര്‍ഷ്ദീപ് സിംഗും പേസറായി ഇടംപിടിക്കും. നല്ല യോര്‍ക്കറുകള്‍ എറിയുന്ന താരമാണ് അര്‍ഷ്.'' സഹീര്‍ പറഞ്ഞു

ജൂണ്‍ 1 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ഇതാദ്യമായാണ് അമേരിക്ക ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പാകിസ്ഥാനെ ഫൈനലില്‍ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടാണ് ട്വന്റി 20 ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT