ടബ്‍രിസ് ഷംസി ട്വിറ്റര്‍
Sports

അവസാന പന്ത് വരെ നേപ്പാള്‍ നോക്കി... വന്‍ അട്ടിമറിയില്‍ നിന്നു രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക!

നേപ്പാളിനെതിരെ ഒറ്റ റണ്ണിന്റെ നാടകീയ ജയം

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റന്‍: ടി20 ലോകകപ്പില്‍ അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ നേപ്പാളിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ജയം. അട്ടിമറി വിജയത്തിന്റെ വക്കില്‍ വച്ച് നേപ്പാള്‍ കളി കൈവിട്ടു. പ്രോട്ടീസിന് ഒറ്റ റണ്‍ ജയം. നാലില്‍ നാല് ജയങ്ങളുമായി ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി സൂപ്പര്‍ എട്ടിലേക്ക്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുക്കാന്‍ നേപ്പാളിനു സാധിച്ചു. മറുപടി തുടങ്ങിയ നേപ്പാള്‍ ഒരു ഘട്ടത്തില്‍ അനായാസം ജയം പിടിക്കുമെന്നു വരെ തോന്നലുണ്ടാക്കി. എന്നാല്‍ അവരുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.

അത്യന്തം നടകീയമായിരുന്നു അവസാന ഓവര്‍. ആറ് പന്തില്‍ എട്ട് റണ്‍സായിരുന്നു നേപ്പാളിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഗുല്‍സന്‍ ഝായാണ് ബാറ്റ് ചെയ്തത്. പന്തെറിഞ്ഞത് ഓട്‌നീല്‍ ബാര്‍ട്മന്‍.

ആദ്യ രണ്ട് പന്തിലും റണ്‍സില്ല. മൂന്നാം പന്തില്‍ താരം ഫോര്‍ അടിച്ചു. ഇതോടെ മൂന്ന് പന്തില്‍ നാല് റണ്‍സെന്ന നില. നാലാം പന്തില്‍ രണ്ട് റണ്‍സ് വന്നതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സ്. എന്നാല്‍ അഞ്ചാം പന്തില്‍ ഗുല്‍സനു റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. ആറാം പന്തില്‍ ഒരു റണ്‍സെടുത്താല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടാമെന്ന കണക്കുകൂട്ടലില്‍ അവസാന പന്തില്‍ ബാറ്റര്‍മാര്‍ ഓടിയെങ്കിലും ഗുല്‍സനെ റണ്ണൗട്ടാക്കി ദക്ഷിണാഫ്രിക്ക അട്ടിമറി തോല്‍വി ഒഴിവാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

42 റണ്‍സെടുത്ത ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. അനില്‍ ഷാ 27 റണ്‍സെടുത്തും തിളങ്ങി. 13 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ ഭുര്‍ടെലാണ് രണ്ടക്കം കടന്ന മറ്റൊരു താരം.

ദക്ഷിണാഫ്രിക്കക്കായി ടബ്‌രിസ് ഷംസി നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആന്റിച് നോര്‍ക്യെ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി റീസ ഹെന്‍ഡ്രിക്‌സ് മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 43 റണ്‍സ് കണ്ടെത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 27 റണ്‍സുമായി പുറത്താകാതെ നിന്നു സ്‌കോര്‍ 100 കടത്തി. എയ്ഡന്‍ മാര്‍ക്രം (15), ക്വിന്റന്‍ ഡി കോക്ക് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.

നേപ്പാളിനായി നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി കുശാല്‍ ഭുര്‍ടെല്‍ ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ദിപേന്ദ്ര സിങ് അയ്‌രിയും തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT