T20 World Cup 2026 Pakistan vs New Zealand Match Abandoned Due To Rain 
Sports

മഴ കളിച്ചു; ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ഇരു ടീമുകള്‍ക്കും ഒരോ പോയിന്റ് വീതം ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങളിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മുതല്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ടോസ് സമയം മുതല്‍ തന്നെ ശക്തമായ മഴയാണ് കൊളംബോയില്‍ പെയ്തിറങ്ങിയത്. കനത്ത മഴ രണ്ടര മണിക്കൂറിലധികം നീണ്ടതോടെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനം ഇല്ലാത്തതിനാലാണ് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചത്.

സുപ്പര്‍ 8 ലെ മറ്റ് മത്സരങ്ങള്‍

ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍

സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍

ഇംഗ്ലണ്ട്- പാകിസ്ഥാന്‍, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍

ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍

വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍

ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍

ശ്രീലങ്ക- പാകിസ്ഥാന്‍, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍

സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍

T20 World Cup 2026 Pakistan vs New Zealand Match Abandoned Due To Rain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ