T20 World Cup x
Sports

വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിലെ കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാല് പതിറ്റാണ്ട് മുന്‍പ് വാംഖഡെയിലെ ഒരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതേവേദിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മറ്റൊരു ലോകകപ്പ് സെമിക്കിറങ്ങുകയാണ്. അന്ന് ഏകദിന ലോകകപ്പായിരുന്നെങ്കില്‍ ഇന്ന് ടി20 ലോകകപ്പാണ്.

ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്.

ഇന്ത്യ വാംഖഡെയില്‍

ഇന്ത്യയുടെ വാംഖഡെയിലെ ലോകകപ്പ് പോരാട്ടങ്ങള്‍ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ്. 1987ല്‍ കപിലിന്റെ നേതൃത്വത്തില്‍ വാംഖഡെയില്‍ ഇന്ത്യ ലോകകപ്പ് സെമി കളിക്കാനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം നിലനിര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി.

ഇതേ മണ്ണിലാണ് എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 2011ലെ ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്താന്‍ ഇന്ത്യക്ക് കരുത്തായി മാറിയത് ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീര്‍ നേടിയ 97 റണ്‍സായിരുന്നു. ഒപ്പം ക്യാപ്റ്റന്‍ ധോനിയുടെ മികച്ച ബാറ്റിങും. അന്ന് മിന്നും പോരാട്ടം പുറത്തെടുത്ത ഗംഭീര്‍ ഇന്ന് ഇന്ത്യയുടെ പ്രധാന പരിശീലകനായി തന്ത്രമോതി ഡഗൗട്ടിലുണ്ട്.

2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യ വീണ്ടും സെമി കളിക്കുന്നുണ്ട് വാംഖഡെയില്‍. എന്നാല്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെട്ടു.

ഇന്ത്യയും ഇംഗ്ലണ്ടും

ടി20 ലോകകപ്പില്‍ തുടരെ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2022ല്‍ അഡ്‌ലെയ്ഡില്‍ നടന്ന സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ 169 റണ്‍സ് ലക്ഷ്യം വച്ചപ്പോള്‍ ഇംഗ്ലണ്ട് ഒറ്റ വിക്കറ്റും പോകാതെ 170 അടിച്ച് 10 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.

ഇന്ത്യ കിരീടം സ്വന്തമാക്കിയ 2024ലെ അധ്യായത്തിലും ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വീണ്ടും സെമിയില്‍ ഏറ്റുമുട്ടി. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പമാണ് ജയം നിന്നത്. ഇന്ത്യ 172 റണ്‍സാണ് ലക്ഷ്യം വച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ ആധികാരിക ജയത്തോടെ ഫൈനലിലേക്ക് മുന്നേറി.

2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

മുന്നില്‍ ഇന്ത്യ

ഇരു ടീമുകളും തമ്മിലുള്ള ടി20 ഫോര്‍മാറ്റിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇംഗ്ലണ്ടിനെതിരെ 29 തവണയാണ് കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യ ഏറ്റുമുട്ടിയത്. 17 ജയങ്ങള്‍ ഇന്ത്യക്ക്. ഇംഗ്ലണ്ടിന് 12 ജയങ്ങളും. ലോകകപ്പില്‍ ഇരു ടീമുകളും ഇതുവരെ 5 തവണയാണ് നേര്‍ക്കുനേര്‍ വന്നത്. ഇന്ത്യ 3 ജയങ്ങളുമായി മുന്നില്‍ നില്‍ക്കുന്നു.

India vs England, Wankhede Stadium: India and England will meet in the third successive T20 World Cup semifinals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

തലൈവ പൊളിറ്റിക്കല്‍ പടമല്ല, വിവാദ ടാഗ് ലൈന്‍ ഇട്ടതും ഞാനല്ല; എന്തിനാണ് പൊളിറ്റിക്കലാക്കി മാറ്റിയതെന്ന് അറിയില്ല: എഎല്‍ വിജയ്

ആദ്യം വിറ്റാര ബ്രെസ്സ, പത്തുവര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍; വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ മഞ്ഞവരകള്‍ വെറുമൊരു വരയല്ല; അറിയാം

SCROLL FOR NEXT