Sanju Samson x
Sports

15 പന്തില്‍ 24 റണ്‍സ്; മിന്നും തുടക്കം, പക്ഷേ അധികം നീണ്ടില്ല; സഞ്ജു മടങ്ങി

സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ഇത്തവണയും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരം വീണത്. 2 സിക്‌സും ഒരു ഫോറും അടിച്ചാണ് മലയാളി താരത്തിന്റെ മടക്കം.

സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. അതിവേഗമാണ് ഇരുവരും സ്‌കോര്‍ ചെയ്തത്. 3.4 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെയാണ് സഞ്ജുവിന്റെ മടക്കം. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിന്‍ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

ടോസ് നേടി സിംബാബ്‍വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. റിങ്കു സിങിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. വാഷിങ്ടന്‍ സുന്ദറിനു പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും തിരികെ ഇലവനിലെത്തി. അഭിഷേക് ശര്‍മയും തിലക് വര്‍മയും സ്ഥാനം നിലനിര്‍ത്തി.

ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയാല്‍ സെമി സാധ്യത നിലനിര്‍ത്താന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസുമായി കനത്ത തോല്‍വി വഴങ്ങിയാണ് സിംബാബ്വെ ഇറങ്ങുന്നത്.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

t20 world cup: Zimbabwe pacer Blessing Muzarabani removes Sanju Samson for 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാര്‍ത്തകളില്‍ ആകുലപ്പെടാറില്ല, ആ വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാന്‍ഡിങ്'

'അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്', പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു

സഞ്ജു ഇലവനില്‍, അഭിഷേകും തിലകും തുടരും; ഇന്ത്യക്ക് ബാറ്റിങ്

കിടക്കുന്നതിന് മുൻപ് പെർഫ്യൂം അടിക്കുന്ന ശീലമുണ്ടോ? പരീക്ഷിച്ചു നോക്കൂ..കുട്ടിയെ പോലെ ഉറങ്ങാം

വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

SCROLL FOR NEXT