രോഹിത് ശര്‍മ, അജിത് അഗാര്‍ക്കര്‍ ട്വിറ്റര്‍
Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

വിളി കാത്ത് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ആരെക്കെയെന്ന ആകംക്ഷയിലാണ് ആരാധകര്‍. ഐപിഎല്‍ പോരാട്ടത്തിനിടെ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ വച്ച് ഇരുവരും ടീം സെലക്ഷന്‍ സംബന്ധിച്ചു തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കാണാന്‍ അഗാര്‍ക്കര്‍ എത്തിയിരുന്നു. പിന്നാലെ അദ്ദേഹം രോഹിതുമായി കൂടിക്കാഴ്ച മുന്നില്‍ കണ്ടാണ് ഡല്‍ഹിയില്‍ എത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് ഒന്നിനു ടീമിനെ പ്രഖ്യാപിച്ചേക്കും. 15 അംഗ സംഘമായിരിക്കും ലോകകപ്പിനായി പറക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണ ലോക പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് മത്സരങ്ങള്‍.

വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങി നിരവധി താരങ്ങളില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നതാണ് ഹൈ ലൈറ്റ്. ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ സ്ഥാനം ഉറപ്പാണ്. രവീന്ദ്ര ജഡേജയ്ക്കും സീറ്റുറപ്പ്. മറ്റ് സ്ഥാനങ്ങളിലേക്ക് ആരെല്ലാം എന്നതാണ് സര്‍പ്രൈസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

സരിന്‍ സ്ഥാനാര്‍ഥിയായേക്കില്ല, സി രവീന്ദ്രനാഥും എസി മൊയ്തീനും സിപിഎം സാധ്യതാ പട്ടികയില്‍

സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാര്‍ത്തകളിലെ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT