ഫോട്ടോ: ട്വിറ്റർ 
Sports

അപരാജിതനായി ധനഞ്ജയ; ഏശാതെ അഫ്ഗാന്‍ സ്പിന്‍; അനായാസം ലങ്ക

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ശ്രീലങ്ക. ഒന്‍പത് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റിനാണ് ലങ്ക ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ അവസാനിച്ചു. ജയം തേടിയിറങ്ങിയ ലങ്ക 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. സൂപ്പര്‍ 12ലെ രണ്ടാം ജയം നേടിയ ലങ്ക സെമി സാധ്യതകളും സജീവമാക്കി. 

മൂന്നാമനായി ക്രീസിലെത്തി അര്‍ധ സെഞ്ച്വറിയുമായി അപരാജിതനായി നിന്ന ധനഞ്ജയ ഡി സില്‍വയുടെ ബാറ്റിങാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. 42 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും ആറ് ഫോറും സഹിതം ധനഞ്ജയ 66 റണ്‍സെടുത്തു. ഒപ്പണര്‍ കുശാല്‍ മെന്‍ഡിസ് (25), ചരിത അസലങ്ക (19), ഭനുക രജപക്‌സ (18) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. പതും നിസങ്ക (10)യാണ് പുറത്തായ മറ്റൊരു താരം. വിജയ തീരത്തെത്തുമ്പോള്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയായിരുന്നു ധനഞ്ജയക്കൊപ്പം ക്രീസില്‍. 

ലങ്കയ്ക്ക് നഷ്ടമായ നാല് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന്റെ മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ പങ്കിട്ടു. 

നേരത്തെ ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാല് ബാറ്റര്‍മാര്‍ നല്‍കിയ സംഭാവനയുടെ ബലത്തിലാണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

24 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍. രണ്ട് വീതം സിക്‌സും ഫോറും താരം പറത്തി. മറ്റൊരു ഓപ്പണര്‍ ഉസ്മാന്‍ ഗനി (27), മൂന്നാമനായി ക്രീസിലെത്തിയ ഇബ്രാഹിം സാദ്രാന്‍ (22), നജിബുല്ല സാദ്രാന്‍ (18) എന്നിവരും പിടിച്ചു നിന്നു. ഗുല്‍ബാദിന്‍ നയ്ബ് (12), ക്യാപ്റ്റന്‍ മുഹമ്മദ് നബി (13) എന്നിവരാണ് രണ്ടത്തം കടന്ന മറ്റു രണ്ട് പേര്‍. 

ലങ്കന്‍ നിരയില്‍ മനോഹരമായി പന്തെറിഞ്ഞ വാനിന്ദു ഹസരങ്കയുടെ സ്പിന്നാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തുന്നത് തടഞ്ഞത്. താരം നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിത, ധനഞ്ജയ ഡി സില്‍വി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?