രണ്ടക്കം കടന്നത് രണ്ട് പേര്‍; ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ ഫെയ്‌സ്ബുക്ക്
Sports

ലോകകപ്പില്‍ വമ്പന്‍ അട്ടിമറി! രണ്ടക്കം കടന്നത് രണ്ട് പേര്‍; ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75 റണ്‍സില്‍ ഓള്‍ ഔട്ടായി. 84 റണ്‍സിനാണ് അഫഗാനിസ്ഥാന്റെ ജയം. 18 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും 17 പന്തില്‍ 12 റണ്‍സെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിന്‍ അലനാണ് റണ്‍സൊന്നും എടുക്കാതെ പുറത്തായത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. പിന്നീട് 18 ന് രണ്ട്, 28-3,33-4,43-5,43-6, 57-7 എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ എല്ലാവരും ഓള്‍ ഔട്ടാകുകയായിരുന്നു. 3.2 ഓവര്‍ എറിഞ്ഞ് 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഫാറൂഖിയും നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ റാഷിദ് ഖാനുമാണ് ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടിയ ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 56 പന്തില്‍ 80 റണ്‍സ് നേടിയ ഗര്‍ബാറിന്റെ മികച്ച ഇന്നിങ്‌സാണ് അഫ്ഗാന് കരുത്തായത്. 41 പന്തില്‍ 44 റണ്‍സ് നേടി ഇബ്രാഹിം സാദ്രാനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഗര്‍ബാസും സാദ്രാനും ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത 103 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാന്‍ ഇന്നിങ്‌സിന് നട്ടെല്ലായത്. കിവീസിനായി ബോള്‍ട്ട്, ഹെന്റി എന്നിവര്‍ രണ്ടും ഫൊര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍