അഫ്​ഗാനിസ്ഥാനിൽ ചെസ് കളിക്ക് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം Center-Center-Bangalore
Sports

ചെസ് ഹറാം; വിലക്കേ‍‍ർപ്പെടുത്തി താലിബാൻ

നേരത്തെ തന്നെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് താലിബാൻ വിലക്കേ‍ർപ്പെടുത്തിയുരന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്​ഗാനിസ്ഥാനിൽ ചെസ് കളിക്ക് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചെസ് കളി നിരോധിച്ചിരിക്കുന്നത്. ചെസ് കളിക്കുന്നത് ചൂതാട്ടമാണെന്ന് നിലപാടിലാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

ചെസ്സ് കളി ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നതു വരെ അനിശ്ചിതമായി നിരോധിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് ബി ബി സി റിപ്പോ‍ർട്ട് ചെയ്യുന്നു.

ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ ചെസ്സ് "ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു" എന്ന് താലിബാൻ സർക്കാരിന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്‌വാനി അഭിപ്രായപ്പെട്ടു. "ചെസ്സ് കളിയുമായി ബന്ധപ്പെട്ട് മതപരമായ കാര്യങ്ങളുണ്ട്," ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ചെസ് നിരോധനത്തിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ എന്ന് എന്നും അദ്ദേഹം വിശദീകരിച്ചതായി വാ‍ർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോ‍ർട്ടിൽ പറയുന്നു.

അഫ്​ഗാനിസ്ഥാനിൽ 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക നിയമത്തെ അടിസ്ഥനാമാക്കി കർക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതിലെ ഏറ്റവും പുതിയ കരുനീക്കമാണ് ചെസിനെതിരായ വിലക്ക്. നേരത്തെ തന്നെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് താലിബാൻ വിലക്കേ‍ർപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി