അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞില്ല, ഈ പ്രായത്തിലും മലിംഗയ്ക്ക് കഴിയും, വിഡിയോ  ഐപിഎല്‍
Sports

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് കഴിഞ്ഞില്ല, ഈ പ്രായത്തിലും മലിംഗയ്ക്ക് കഴിയും, വിഡിയോ

നെറ്റ്‌സിലെ ടീമിന്റെ ബൗളിങ് പരിശീലനത്തിന്റെ വിഡിയോയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ജയത്തോടെ മുംബൈ സീസണിലെ ആദ്യ ജയം നേടിയിരിക്കുകയാണ്. പുതിയ നായകന് കീഴില്‍ വിജയ തുടര്‍ച്ചയാണ് മുംബൈ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മുംബൈ ക്യാമ്പില്‍ നിന്ന് ആരാധകര്‍ക്കായി ഒരു വിഡിയോ എത്തിയിരിക്കുകയാണ്.

നെറ്റ്‌സിലെ ടീമിന്റെ ബൗളിങ് പരിശീലനത്തിന്റെ വിഡിയോയാണിത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോട് സ്റ്റംപില്‍ പന്തെറിഞ്ഞ് കൊള്ളിക്കാന്‍ ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന മലിംഗയെയും വിഡിയോയില്‍ കാണാം. എന്നാല്‍ പരിശീലകന്‍ നല്‍കിയ ടാസ്‌ക്കില്‍ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ മലിംഗ തന്നെ നേരിട്ടിറങ്ങി, പന്ത് അനായാസം വിക്കറ്റില്‍ എറിഞ്ഞ് കൊള്ളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രാഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചട്ട് മൂന്ന് വര്‍ഷമായെങ്കിലും താരത്തിന്റെ കൃത്യതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. മൈതാനത്ത് സജീവമായിരുന്ന കാലത്ത് ശ്രീലങ്കന്‍ ടീമില്‍ പെര്‍ഫറ്റ് യോര്‍ക്കറുകള്‍ക്ക് പേര് കേട്ട ബൗളറായിരുന്നു മലിംഗ. ഐപിഎല്ലിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!