Sports

സിഡ്‌നി ഏകദിനം: ഇന്ത്യന്‍ ടീമിന് പിഴ 

താരങ്ങള്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിഴ ശിക്ഷ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. താരങ്ങള്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. 

നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പിഴയുണ്ടാകും. മുമ്പ് ക്യാപ്റ്റന്‍മാര്‍ക്ക് മാത്രമാണ് ശിക്ഷയുണ്ടായിരുന്നത്. എന്നാലിത് ടീമംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും പിഴ ചുമത്തും എന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം ഐസിസി പരിഷ്‌കരിച്ചിരുന്നു. 

ഇന്നലെ നടന്ന ഏകദിന സീരീസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 375 റണ്‍സെന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 308 റണ്‍സ് മാത്രമേ നേടിയൊള്ളു. നാളെയാണ് സീരീസിലെ രണ്ടാം മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്