ഫോട്ടോ: ട്വിറ്റർ 
Sports

ലെബനോനെ തകർത്ത് നീലപ്പട; ഇൻറർ കോണ്ടിനെൻറൽ കപ്പ് ഇന്ത്യക്ക്

46-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയും 66-ാം മിനിറ്റിൽ ലാല്യൻസ്വാല ചാങ്തെയുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ലെബനനെ തോൽപിച്ച് ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി. 46-ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയും 66-ാം മിനിറ്റിൽ ലാല്യൻസ്വാല ചാങ്തെയുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. മത്സരത്തിന് നാല് മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും ഗോൾ മടക്കാൻ ലെബനോനായില്ല.

നിഖിൽ പൂജാരി, അൻവർ അലി, സന്ദേശ് ജിംഗാൻ, ആകാശ് മിശ്ര, ജീക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്‌ദുൽ സമദ്, ലാലിയൻസ്വാല ചാങ്തെ, സുനിൽ ഛേത്രി, ആഷിഖ് കുരുണിയൻ, ഗുർപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവയ്ക്കുകയായിരുന്നു നീലപ്പട. ഛേത്രിയുടെ രാജ്യാന്തര കരിയറിൽ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ചാങ്‌തെയാണ് കളിയിലെ താരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി