ഇന്ത്യന്‍ ടീം എക്സ്
Sports

തുടക്കം മുതല്‍ കടുപ്പം! വനിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍

മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പില്‍. ഒക്ടോബര്‍ 3 മുതല്‍ 20 വരെ യുഎഇയിലാണ് പോരാട്ടം. ആഭ്യന്തര കലാപത്തെ തുടര്‍ന്നു ബംഗ്ലാദേശില്‍ നടക്കേണ്ട ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ആദ്യം കിവികള്‍

പൂജ വസ്ത്രാകര്‍

ഒക്ടോബര്‍ 4 മുതലാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍ അരംഭിക്കുന്നത്. ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡുമായാണ് ആദ്യ പോരാട്ടം.

ബ്ലോക്ക്ബസ്റ്റര്‍ ഒക്ടോബര്‍ 6ന്

ജെമിമ റോ‍ഡ്രിഗസ്

ഒക്ടോബര്‍ ആറിനാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. ഒക്ടോബര്‍ ഒന്‍പതിന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യ- ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടം ഒക്ടോബര്‍ 13ന് അരങ്ങേറും.

നോക്കൗട്ട്

ഹേമലത ദയാളന്‍

ഒന്നാം സെമി ഒക്ടോബര്‍ 17നും രണ്ടാം സെമി ഒക്ടോബര്‍ 18നും. ഒക്ടോബര്‍ 20നാണ് ഫൈനല്‍ പോരാട്ടം.

2 മലയാളികള്‍

സജനയും ആശയും

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചു. ആശ ശോഭന, സജന സജീവന്‍ എന്നിവരാണ് ഇടം കണ്ടത്. ഇതാദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ ഒരേ സമയം ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്നത്.

ഇന്ത്യന്‍ ടീം

ഹര്‍മന്‍ പ്രീത് കൗര്‍

ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്‍, ദയാളന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്, സജന സജീവന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും