Temba Bavuma x
Sports

136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ അർധ സെഞ്ച്വറി നേടിയ ഏക ബാറ്റര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട കൊല്‍ക്കത്തയിലെ കഠിന പിച്ചില്‍ അപരാജിത ചെറുത്തു നില്‍പ്പുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവുമ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ പ്രോട്ടീസ് 153 റണ്‍സ് എടുത്തപ്പോള്‍ അതില്‍ 55 റണ്‍സും ബവുമയുടെ ബാറ്റില്‍ നിന്നായിരുന്നു. ശേഷിച്ച 98 റണ്‍സാണ് 10 ബാറ്റര്‍മാര്‍ ചേര്‍ന്നെടുത്തത്!

136 പന്തുകള്‍ ചെറുത്താണ് ബവുമ 55 റണ്‍സുമായി പുറത്താകാതെ നിന്നത്. താരത്തിന്റെ ധീരോചിത ബാറ്റിങിനെ കൊല്‍ക്കത്തയിലെ കാണികള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചാണ് ആദരിച്ചത്. അത്ര സവിശേഷമായിരുന്നു താരത്തിന്റെ പ്രതിരോധ ബാറ്റിങ്.

മറ്റൊരു പ്രത്യേകതയും ഈ ഇന്നിങ്‌സിനുണ്ട്. ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക ബാറ്ററും ബവുമയാണ്. ഇരു ടീമുകളിലേയും മറ്റൊരു താരത്തിനും 40നു മുകളില്‍ റണ്ണില്ല!

ഒന്നാം ഇന്നിങ്‌സില്‍ 3 റണ്‍സിനു പുറത്തായ ബവുമ രണ്ടാം ഇന്നിങ്‌സില്‍ ഒരറ്റത്ത് പാറ പോലെ നിന്നാണ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷ് മാത്രമാണ് ക്യാപ്റ്റനെ പിന്തുണച്ചത്.

ഒന്നാം ടെസ്റ്റില്‍ ഒരു ടീമിനും 200 മുകളില്‍ സ്‌കോര്‍ നേടാന്‍ സാധിക്കാത്ത പിച്ചിലാണ് ബവുമയുടെ ധീരമായ ചെറുത്തു നില്‍പ്പ് കണ്ടത്. മത്സരത്തില്‍ പ്രോട്ടീസ് 30 റണ്‍സിന്റെ ജയം ഇന്ത്യയില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തതോടെ ബവുമയുടെ ഇന്നിങ്‌സ് നിര്‍ണായകവുമായി.

സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു.

ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍.

Temba Bavuma brought up a superb half-century on a surface where no other batter had managed to cross 40 across three innings on a treacherous Eden Gardens pitch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്'; ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

ഡൽഹി സ്ഫോടനം; കശ്മീരിൽ വനിതാ ഡോക്ടർ കസ്റ്റഡിയിൽ; മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിൽ

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ 19 ഒഴിവുകൾ

'പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല'; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി

SCROLL FOR NEXT