ഫോട്ടോ: ട്വിറ്റർ 
Sports

'ജന്മദിനത്തില്‍ സച്ചിന് നേരെ അധിക്ഷേപം'; ബാര്‍മി ആര്‍മിയുടെ വായടപ്പിച്ച് അമിത് മിശ്രയും

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആശംസ ഒഴുകവെ കല്ലുകടിയായി എത്തിയ ബാര്‍മി ആര്‍മിക്ക് അമിത് മിശ്രയുടേയും മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആശംസ ഒഴുകവെ കല്ലുകടിയായി എത്തിയ ബാര്‍മി ആര്‍മിക്ക് അമിത് മിശ്രയുടേയും മറുപടി. നന്ദി കുട്ടികളെ എന്നാണ് അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചത്. 

ഏപ്രില്‍ 24നാണ് സച്ചിന്‍ തന്റെ 49ാം ജന്മദിനം ആഘോഷിച്ചത്. എന്നാല്‍ സച്ചിന് ജന്മദിനാശംസ നേര്‍ന്ന് ബാര്‍മി ആര്‍മി പങ്കുവെച്ച ചിത്രം ആരാധകരെ പ്രകോപിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന സച്ചിന്റെ ഫോട്ടോയാണ് ഇവര്‍ പങ്കുവെച്ചത്. ഇതിനൊപ്പം ലിറ്റില്‍ മാസ്റ്റര്‍ എന്ന ബാര്‍മി ആര്‍മിയുടെ പ്രയോഗവും ആരാധകര്‍ക്ക് ദഹിച്ചില്ല. 

ബാര്‍മി ആര്‍മിക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെ തച്ചുടയ്ക്കുന്ന സച്ചിന്റെ ബാറ്റിങ് വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് ആരാധകര്‍ ബാര്‍മി ആര്‍മിക്ക് മറുപടി നല്‍കിയത്. ലിറ്റില്‍ എന്ന പ്രയോഗത്തിന് ബാര്‍മി ആര്‍മി ക്ഷമ ചോദിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'