സെറീന വില്യംസ് ഫേയ്സ്ബുക്കിൽ പങ്കുവച്ച് ചിത്രങ്ങൾ 
Sports

മെറ്റ് ഗാലയിൽ നിറവയറുമായി സെറീന വില്യംസ്; ഒളിംപിയ ചേച്ചിയാകാൻ പോകുന്നു 

വീണ്ടും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്

Author : സമകാലിക മലയാളം ഡെസ്ക്

ർത്താവ് അലക്സീസ് ഒഹാനിയനൊപ്പം മെറ്റ് ഗാലയുടെ റെഡ് കാർപ്പറ്റിൽ നടന്നുനീങ്ങിയ സെറീന പറഞ്ഞത്, "ഞങ്ങൾ മൂന്ന് പേർ" എന്നാണ്, അതെ, വീണ്ടും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു താരം.

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് "ഞങ്ങളെ മൂന്നുപേരെയും മെറ്റ് ​ഗാലയ്ക്ക് ക്ഷണിച്ചപ്പോൾ വളരെയധികം ആവേശത്തിലായിരുന്നു" എന്ന് സെറീന സോഷ്യൽ മീഡിയയിൽ കുറിച്ചു. ജീവിതത്തിൽ മറ്റൊരു പാതയിലേക്ക് സഞ്ചരിക്കാൻ സമയമായെന്ന് കഴിഞ്ഞ വർഷം വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സെറീന പറഞ്ഞിരുന്നു. 'വിരമിക്കൽ' എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ സെറീന ബിസിനസിനും അടുത്ത കുഞ്ഞിനും ശ്രദ്ധ നൽകണമെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്.

"വിരമിക്കുന്നു എന്ന വാക്ക് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ ഞാൻ എന്താണ് ചെയ്യുന്നതെന്ന് വിവരിക്കാൻ ഏറ്റവും നല്ല വാക്ക് പരിണാമമെന്നാണ്. ഞാൻ ടെന്നിസിൽനിന്നു മാറി എനിക്കു പ്രിയപ്പെട്ട മറ്റു കാര്യങ്ങളിലേക്കു കടക്കുന്നു". താനൊരു പുരുഷനായിരുന്നെങ്കിൽ വിരമിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലായിരുന്നെന്നും സെറീന അഭിമുഖത്തിൽ പറഞ്ഞു. "പുരുഷനായിരുന്നെങ്കിൽ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിപോലും വരില്ലായിരുന്നു. ഇപ്പോഴും കോർട്ടിൽ കളിക്കുന്നുണ്ടാകും. കിരീടങ്ങൾ നേടുന്നുണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും എന്റെ ഭാര്യയുടെ തലയിലായിരിക്കും", എന്നാണ് സെറീന പറഞ്ഞത്. 

2017ലാണ് സെറീന ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഒളിംപിയ എന്നാണ് മകളുടെ പേര്. ഒളിംപിയ ജനിച്ച് രണ്ട് മാസത്തിന് ശേഷം അലക്സീസ് ഒഹാനിയനെ വിവാഹം ചെയ്ത സെറീന 2018ൽ കോർട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT