മുംബൈ: ബോക്‌സിങ് ഡേ ടെസ്റ്റിലെ രണ്ടാം ദിവസത്തെ ഇന്ത്യയുടെ പ്രകടനത്തിന് കയ്യടിച്ച് വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ ഏറ്റവും മികവില്‍ എന്നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്.
മറ്റൊരു മികച്ച ദിവസം കൂടി നമുക്ക്. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ ഏറ്റവും ഭംഗിയില്‍. എല്ലാ അര്‍ഥത്തിലും രഹാനെയുടെ ടോപ് നോക്ക്,..കോഹ് ലി ട്വീറ്റ് ചെയ്തു. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിച്ചപ്പോഴും ഇന്ത്യന്‍ ടീമിന് കയ്യടിയുമായി കോഹ് ലി എത്തിയിരുന്നു.
രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിനം ഒരുവശത്ത് നിലയുറപ്പിച്ച് രഹാനെ ഇന്ത്യയെ മുന്‍പില്‍ നിന്ന് നയിക്കുകയായിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 104 റണ്‍സുമായി രഹാനേയും 40 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.
രഹാനെ-ജഡേജ കൂട്ടുകെട്ട് 100 റണ്‍സ് പിന്നിട്ടു. ഹനുമാ വിഹാരി, റിഷഭ് പന്ത് എന്നിവരെ കൂട്ടുപിടിച്ചും രഹാനെ അര്‍ധ ശതകത്തിന്റെ കൂട്ടുകെട്ട് തീര്‍ത്തിരുന്നു. മൂന്നാം ദിനം ലീഡ് ഉയര്‍ത്തി ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates